റിഷഭ് ഇനി ധോണിയുടെ മുകളിൽ! വമ്പൻ റെക്കോഡിനരികെ

Webdunia
വ്യാഴം, 23 ഡിസം‌ബര്‍ 2021 (22:03 IST)
ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയുടെ പിൻഗാമിയായി വന്ന താരമാണ് റിഷഭ് പന്ത്. തുടക്കക്കാലത്ത് കീപ്പിങ് പിഴവുകളുടെയും ബാറ്റിങ് പരാജയത്തിന്റെയും പേരിൽ വലിയ വിമർശനങ്ങൾക്ക് താരം പാത്രമായെങ്കിലും രണ്ടാം വരവിൽ വിമർശകരുടെ വായടപ്പിക്കുന്ന പ്രകടനമാണ് താരം നടത്തിയത്.
 
ഇപ്പോഴിതാ സൗത്താഫ്രിക്കയ്‌ക്കെതിരേ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍  ധോണിയുടെ തന്നെ വമ്പൻ റെക്കോഡ് തിരുത്താനൊരുങ്ങുകയാണ് പന്ത്. ടെസ്റ്റ് ക്രിക്കറ്റിൽ അതിവേഗം 100 പേരെ പുറത്താക്കിയ ഇന്ത്യൻ കീപ്പറെന്ന റെക്കോർഡാണ് പരമ്പരയിൽ പന്തിനെ കാത്തിരിക്കുന്നത്.
 
36 ടെസ്റ്റിൽ നിന്നായിരുന്നു ധോണി ഈ നേട്ടം സ്വന്തമാക്കിയത്. എന്നാൽ വെറും 26 ടെസ്റ്റുകളിൽ നിന്ന് 97 പേരെയാണ് താരം പുറത്താക്കിയത്. 3 പേരെ കൂടി പുറത്താക്കാനായാൽ 100 ഡിസ്‌മിസലുകൾ തികയ്ക്കുന്ന നാലാമത്തെ ഇന്ത്യൻ താരമായി പന്ത് മാറും. നയൻ മോംഗിയ,സജിദ് കിർമാനി,മഹേന്ദ്ര സിങ് ധോണി,വൃധിമാൻ സാഹ എന്നിവരാണ് ഇതിന് മുൻപ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നായകനായി 3 ഫോർമാറ്റിലും ആദ്യ കളിയിൽ തോറ്റു, കോലിയ്ക്ക് മാത്രമുണ്ടായിരുന്ന ചീത്തപ്പേര് സ്വന്തമാക്കി ഗിൽ

എന്റെ വിക്കറ്റ് പോയതിന് ശേഷമാണ് ടീം തകര്‍ന്നത്, ജയിപ്പിക്കേണ്ടത് എന്റെ ജോലിയായിരുന്നു, ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് സ്മൃതി മന്ദാന

അർജൻ്റീനയെ തകർത്തു, ഫിഫ അണ്ടർ 20 ലോകകപ്പിൽ മുത്തമിട്ട് മൊറോക്കോ

Virat Kohli: ചെറിയ വിശ്രമം എടുത്തെന്നെ ഉള്ളു, മുൻപത്തേക്കാൾ ഫിറ്റെന്ന് കോലി, പിന്നാലെ ഡക്കിന് പുറത്ത്

Women's ODI worldcup : ഗ്രൂപ്പ് ഘട്ടത്തിൽ 2 തോൽവി, ഓസീസ് ഇന്ത്യയുടെ സെമി സാധ്യതകൾ അടച്ചോ?, ഇന്ത്യയുടെ സാധ്യതകൾ എന്തെല്ലാം

എല്ലാം കാണുക

ഏറ്റവും പുതിയത്

ഐപിഎല്ലിന് ശേഷം പേശികൾക്ക് അപൂർവരോഗം ബാധിച്ചു, കൂടെ നിന്നത് അവർ മാത്രം, തുറന്ന് പറഞ്ഞ് തിലക് വർമ

ടീമിന്റെ ആങ്കര്‍ റോള്‍ പ്രതികയ്ക്കാണ്, എനിക്ക് സ്വതസിദ്ധമായി കളിക്കാന്‍ സ്വാതന്ത്ര്യം കിട്ടുന്നു: സ്മൃതി മന്ദാന

സെഞ്ചുറികൾ കുട്ടിക്കളി, ഒരു കലണ്ടർ വർഷത്തിൽ ഏറ്റവുമധികം സെഞ്ചുറികൾ, റെക്കോർഡുകൾ വാരിക്കൂട്ടി സ്മൃതി മന്ദാന

Virat Kohli: കോലിയുടെ ആംഗ്യം വിടപറച്ചില്‍ സൂചനയല്ല, അഡ്‌ലെയ്ഡിനുള്ള നന്ദി

രണ്ട് ഡക്ക് കൊണ്ട് തീരുന്നവനല്ല കോലി; പിന്തുണച്ച് സുനില്‍ ഗവാസ്‌കര്‍

അടുത്ത ലേഖനം
Show comments