Webdunia - Bharat's app for daily news and videos

Install App

ശ്രീലങ്കക്കെതിരെ ഇന്ത്യയ്ക്ക് ബാറ്റിംഗ്, റിയാൻ പരാഗ് പ്ലേയിംഗ് ഇലവനിൽ ഇടം പിടിച്ചപ്പോൾ സഞ്ജു പുറത്ത്

അഭിറാം മനോഹർ
ശനി, 27 ജൂലൈ 2024 (19:07 IST)
ശ്രീലങ്കക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ടോസ് നേടിയ ശ്രീലങ്ക ഫീല്‍ഡിംഗ് തിരെഞ്ഞെടുത്തു.  ഇന്ത്യന്‍ പരിശീലകനായി ഗൗതം ഗംഭീര്‍ ചുമതലയേറ്റെടുത്ത ശേഷം ഇന്ത്യ കളിക്കുന്ന ആദ്യ മത്സരമാണിത്. റിയാന്‍ പരാഗ് ഇന്ത്യയുടെ ആദ്യ ഇലവനില്‍ ഇടം പിടിച്ചപ്പോള്‍ ആദ്യ മത്സരത്തില്‍ മലയാളി താരം സഞ്ജു സാംസണിന് ടീമില്‍ ഇടം നേടാനായില്ല. യശ്വസി ജയ്‌സ്വാളും ശുഭ്മാന്‍ ഗില്ലുമാണ് ടീമിലെ ഓപ്പണര്‍മാര്‍. റിഷഭ് പന്ത്,സൂര്യകുമാര്‍ യാദവ്,റിയാന്‍ പരാഗ്,ഹാര്‍ദ്ദിക് പാണ്ഡ്യ,റിങ്കു സിംഗ് എന്നിവരാണ് ഇന്ത്യന്‍ ബാറ്റിംഗ് നിരയിലുള്ളത്.
 
അക്‌സര്‍ പട്ടേല്‍,രവി ബിഷ്‌ണോയ്,അര്‍ഷദീപ് സിംഗ്,മുഹമ്മദ് സിറാജ് എന്നിവരാണ് ടീമിലെ ബൗളര്‍മാര്‍. റിയാന്‍ പരാഗ് ടീമിലെത്തിയപ്പോള്‍ ടി20 ലോകകപ്പില്‍ കളിച്ച ശിവം ദുബെ പ്ലെയ്യിംഗ് ഇലവനില്‍ നിന്നും പുറത്തായി. ഖലീല്‍ അഹമ്മദ്,വാഷിങ്ങ്ടണ്‍ സുന്ദര്‍ എന്നിവരും സഞ്ജുവിനൊപ്പം ടീമില്‍ ഇടം പിടിച്ചില്ല. 3 ടി20 മത്സരങ്ങളും 3 ഏകദിന മത്സരങ്ങളുമാണ് പരമ്പരയില്‍ ഇന്ത്യ കളിക്കുക. ഏകദിന ടീമിനെ രോഹിത് ശര്‍മയും ടി20 ടീമിനെ സൂര്യകുമാര്‍ യാദവുമാണ് നയിക്കുന്നത്. ശുഭ്മാന്‍ ഗില്ലാണ് 2 ഫോര്‍മാറ്റിലും ഇന്ത്യയുടെ ഉപനായകന്‍.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വാലറ്റക്കാർ ആകെ നേടിയത് 9 റൺസ്, അവർ മറ്റാരേക്കാളും നിരാശരാണ്,തോൽവിയിലും താരങ്ങളെ പിന്തുണച്ച് ഗംഭീർ

ബുമ്ര 3 ടെസ്റ്റുകളിൽ മാത്രം, അടിവാങ്ങിയെന്ന് കരുതി പേസർമാരെ മാറ്റാനാകില്ല, ലക്ഷ്യം മികച്ച ഒരു പേസ് ബാറ്ററി നിർമിക്കുന്നതെന്ന് ഗൗതം ഗംഭീർ

India vs England: ഇങ്ങനെ അടി വാങ്ങണോ?, വിദേശത്ത് നാണക്കേടിൻ്റെ റെക്കോർഡ് ഇനി പ്രസിദ്ധ് കൃഷ്ണയുടെ പേരിൽ

India vs England: ആരും വേണമെന്ന് കരുതി ക്യാച്ച് വിടുന്നതല്ലല്ലോ, പിള്ളേരല്ലെ ഇങ്ങനെയാണ് മത്സരപരിചയം ഉണ്ടാകുന്നത്, ടീമംഗങ്ങളെ കുറ്റപ്പെടുത്താതെ ബുമ്ര

എന്ത് പിഎസ്ജി അവനെയൊക്കെ തീർത്തു, ബ്രസീലെന്നാൽ സുമ്മാവ, വമ്പൻ അട്ടിമറി നടത്തി ബൊട്ടഫോഗോ

എല്ലാം കാണുക

ഏറ്റവും പുതിയത്

India vs England 2nd Test: 'ഒടുവില്‍ ഡിക്ലയര്‍'; എഡ്ജ്ബാസ്റ്റണില്‍ ഇംഗ്ലണ്ടിനു ജയിക്കാന്‍ 608 റണ്‍സ്

Shubman Gill: എഴുതി തള്ളിയവർ എവിടെ?, കണ്ണാ കൊഞ്ചം ഇങ്കെ പാർ, ഗില്ലാട്ടമല്ല ഇത് വിളയാട്ടം

അണ്ടർ 19 ടീമിലും അടിയോടടി തന്നെ, ഇംഗ്ലണ്ടിനെതിരെ 52 പന്തിൽ സെഞ്ചുറിയുമായി സൂര്യ വൈഭവം

India vs England: എത്ര വലിയ സ്കോർ നേടിയിട്ടും കാര്യമില്ല, ഞങ്ങൾ എന്താണ് ചെയ്യാൻ പോകുന്നതെന്ന് എല്ലാവർക്കും അറിയാം, ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നൽകി ഹാരി ബ്രൂക്

Sanju Samson in KCL: സഞ്ജു ഇനി കൊച്ചി ടീമില്‍; റെക്കോര്‍ഡ് തുക !

അടുത്ത ലേഖനം
Show comments