Webdunia - Bharat's app for daily news and videos

Install App

Ind vs Zim:ഇന്നലെ നാണം കെട്ടു, ഇന്ന് പ്രതികാരം വീട്ടുമോ : സിംബാംബ്‌വെയ്ക്കെതിരായ രണ്ടാം ടി20 ഇന്ന്

അഭിറാം മനോഹർ
ഞായര്‍, 7 ജൂലൈ 2024 (13:27 IST)
India vs Zimbabwe
ഇന്ത്യ- സിംബാബ്വെ ടി20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് നടക്കും. ഹരാരെയില്‍ ഇന്ത്യന്‍ സമയം നാലരയ്ക്കാണ് മത്സരം തുടങ്ങുക. ആദ്യ മത്സരത്തില്‍ ദയനീയമായി പരാജയപ്പെട്ട ഇന്ത്യന്‍ യുവനിര ആ നാണക്കേട് മാറ്റുന്നതിനായാകും ഇന്നിറങ്ങുന്നത്. ടി20 ലോകകപ്പ് കിരീടവിജയത്തിന് ശേഷം സീനിയര്‍ താരങ്ങളില്ലാതെ ഇറങ്ങിയ ഇന്ത്യ ആദ്യ മത്സരത്തില്‍ തന്നെ പരാജയപ്പെട്ടത് വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു.
 
ഇന്നലെ നടന്ന ആദ്യ ടി20 മത്സരത്തില്‍ 13 റണ്‍സിനായിരുന്നു ഇന്ത്യയുടെ തോല്‍വി. ആതിഥേയരായ സിംബാബ്വെ ഉയര്‍ത്തിയ 115 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്കായി നായകന്‍ ശുഭ്മാന്‍ ഗില്ലും ഓള്‍ റൗണ്ടര്‍ താരമായ വാഷിങ്ങ്ടണ്‍ സുന്ദറും മാത്രമാണ് തിളങ്ങിയത്. റുതുരാജ് ഗെയ്ക്ക് വാദ്(7),ധ്രുവ് ജുറല്‍(6), റിയാന്‍ പരാഗ് (2) റണ്‍സിന് പുറത്തായപ്പോള്‍ റിങ്കു സിംഗിനും അഭിഷേക് ശര്‍മയ്ക്കും റണ്‍സൊന്നും തന്നെ നേടാനായില്ല. മൂന്ന് വീതം വിക്കറ്റുകള്‍ സ്വന്തമാക്കിയ സിംബാബ്വെ നായകന്‍ സിക്കന്ദര്‍ റാസയും ടെണ്ടായ് ചറ്റേരയുമാണ് ഇന്ത്യയെ തകര്‍ത്തത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

റൊണാൾഡോ സ്വയം പുകഴ്ത്തുന്നതിൽ അത്ഭുതമില്ല, പക്ഷേ മെസ്സി തന്നെ ഏറ്റവും മികച്ചവൻ: ഡി മരിയ

Australia vs Srilanka: ഓനെ കൊണ്ടൊന്നും ആവില്ല സാറെ, രണ്ടാം ഏകദിനത്തിലും നാണം കെട്ട് ഓസ്ട്രേലിയ, ശ്രീലങ്കക്കെതിരെ 174 റൺസ് തോൽവി

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് കാരണം ന്യൂസിലൻഡ് താരം രചിൻ രവീന്ദ്രയ്ക്ക് പരിക്ക്, ചാമ്പ്യൻസ് ട്രോഫിക്ക് മുൻപെ ആശങ്ക

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ വിമര്‍ശിച്ച് ഗവാസ്‌കര്‍

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

എല്ലാം കാണുക

ഏറ്റവും പുതിയത്

വിരമിച്ചില്ലാ എന്നെയുള്ളു, ടെസ്റ്റിൽ ഇനി രോഹിത്തിനെ പരിഗണിക്കില്ല, പുതിയ ക്യാപ്റ്റൻ്റെ കാര്യത്തിൽ ധാരണയായതായി സൂചന

കാര്യങ്ങൾ അത്ര വെടിപ്പല്ല, ടീം സെലക്ഷനിൽ ഗംഭീറും അഗാർക്കറും 2 തട്ടിലെന്ന് റിപ്പോർട്ട്

പ്രളയത്തിൽ എല്ലാം തന്നെ നഷ്ടമായി, അന്ന് സഹായിച്ചത് തമിഴ് സൂപ്പർ താരം: തുറന്ന് പറഞ്ഞ് സജന സജീവൻ

ഇന്ത്യയോട് ജയിക്കുന്നതിലും പ്രധാനം ചാമ്പ്യൻസ് ട്രോഫി നേടുന്നത്, പ്രതികരണവുമായി സൽമാൻ ആഘ

ചാമ്പ്യൻസ് ട്രോഫിയിൽ ബാബർ ഓപ്പൺ ചെയ്യരുത്, ഉപദേശവുമായി മുഹമ്മദ് ആമിർ

അടുത്ത ലേഖനം
Show comments