Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗില്ലിനും സിറാജിനും അരങ്ങേറ്റം; പന്തും, ജഡേജയും ടീമിൽ, ബോക്സിങ് ഡേ ടെസ്റ്റിനുള്ള ഇന്ത്യൻ ടീം ഇങ്ങനെ

ഗില്ലിനും സിറാജിനും അരങ്ങേറ്റം; പന്തും, ജഡേജയും ടീമിൽ, ബോക്സിങ് ഡേ ടെസ്റ്റിനുള്ള ഇന്ത്യൻ ടീം ഇങ്ങനെ
, വെള്ളി, 25 ഡിസം‌ബര്‍ 2020 (12:59 IST)
മെൽബൺ: ബോർഡർ ഗവസ്കർ ട്രോഫിയ്ക്കായുള്ള ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരം ബോക്സിങ് ഡേ ടെസ്റ്റിനായുള്ള ഇന്ത്യൻ നിരയെ പ്രഖ്യാപിച്ചു. ശുഭ്മാൻ ഗില്ലും, മുഹമ്മദ് സിറാജും ടെസ്റ്റിൽ അരങ്ങേറ്റം കുറിയ്ക്കും. ഇരുവരും ടീമിൽ എത്തും എന്ന് നേരത്തെ തന്നെ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. പൃഥ്വി ഷായ്ക്ക് പകരക്കാരനായാണ് ഗിൽ ടീമിൽ എത്തിയിരിയ്ക്കുന്നത്. മായങ്ക് അഗർവാളിനൊപ്പം ഗിൽ ഇന്നിങ്സ് ഓപ്പൺ ചെയ്യും. 
 
പരിക്കേറ്റ് പുറത്തായ ഷമിയ്ക്ക് പകരമാണ് സിറാജ് കളിയ്ക്കുക. ഋഷഭ് പന്തും രവീന്ദ്ര ജഡേജയും ടീമിൽ ഇടം നെടി എന്നതും ശ്രദ്ധേയമാണ്. വിക്കറ്റ് കീപ്പർ ബാറ്റ്സ്‌മാൻ പൊസിഷനിൽ വൃദ്ധിമാൻ സാഹയ്ക്ക് പകരമാണ് പന്തിന് അവസരം ലഭിച്ചിരിയ്ക്കുന്നത്. കോഹ്‌ലിയ്ക്ക് പകരക്കാാരനായി കെഎൽ രാഹുൽ ടീമിലെത്തും എന്നാണ് പ്രതീക്ഷിച്ചിരുന്നത് എങ്കിലും പരിക്ക് ഭേതമായ രവീന്ദ്ര ജഡേജയാണ് ടീമിൽ ഇടം‌ നേടിയിരിയ്കുന്നത്. ജഡേജ എത്തുന്നതോടെ ബൗളിങ്ങിലും ഇന്ത്യയ്ക്ക് കരുത്ത് വർധിയ്ക്കും. 
 
ടീം ഇന്ത്യ 
 
അജിങ്ക്യ രഹാനെ, (ക്യാപ്റ്റൻ), ചേതേശ്വര്‍ പൂജാര (വൈസ് ക്യാപ്റ്റൻ), മായങ്ക് അഗര്‍വാള്‍, ശുഭ്മാന്‍ ഗില്‍, ഹനുമ വിഹാരി, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), രവീന്ദ്ര ജഡേജ, ആര്‍. അശ്വിന്‍, ഉമേഷ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്


Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വലിയ മാറ്റങ്ങൾക്കൊരുങ്ങി ബിസിസിഐ, ഐപിഎൽ ഇനി നിഷ്‌പക്ഷ വേദികളിലും, കേരളവും പരിഗണനയിൽ