Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആരാകും ആ സര്‍പ്രൈസ് താരം ?; ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ ഇന്നറിയാം

team india
മുംബൈ , തിങ്കള്‍, 15 ഏപ്രില്‍ 2019 (09:02 IST)
ഇംഗ്ലണ്ടില്‍ നടക്കാന്‍ പോകുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ഇന്ന് പ്രഖ്യാപിക്കും.  വൈകിട്ട് മൂന്നരയോടെ മുംബൈയിലായിരിക്കും ടീം പ്രഖ്യാപനം.

ക്യാപ്റ്റൻ വിരാട് കോഹ്‌ലി, കോച്ച് രവി ശാസ്ത്രി എന്നിവരുമായി കൂടിയാലോചിച്ച എം എസ് കെ പ്രസാദിന്‍റെ നേതൃത്വത്തിലുള്ള അഞ്ചംഗ സെലക്ഷൻ കമ്മിറ്റി ഏകദിന ലോകകപ്പിനുള്ള ടീം തെരഞ്ഞെടുത്തിരിക്കുന്നത്.

ടീമില്‍ ആരെല്ലാം ഉണ്ടാകുമെന്ന കാര്യത്തില്‍ തീരുമാനമായെങ്കിലും നാലാം സ്ഥാനത്ത് കളിക്കുന്ന താരത്തെ കുറിച്ചാകും കൂടുതല്‍ ചര്‍ച്ചകള്‍ വരുക. അംബാട്ടി റായ്ഡു, കെ എൽ രാഹുൽ, വിജയ് ശങ്കർ, റിഷഭ് പന്ത് എന്നിവരാണ് നാലം സ്ഥാനത്തേക്കുള്ള മത്സരരംഗത്തുള്ളത്.

സമീപകാലത്തെ ഇന്ത്യന്‍ ടീമിനായുള്ള മോശം പ്രകടനം റായ്ഡുവിന് തിരിച്ചടിയായേക്കും. ഇംഗ്ലണ്ടിലെ സാഹചര്യങ്ങളില്‍ ബാറ്റിംഗ് അടിത്തറയുള്ള ഒരാള്‍ നാലാം നമ്പറില്‍ എത്തണമെന്ന ആവശ്യത്തിന് മുന്തിയ പരിഗണനയാണ് സെലക്‍ടര്‍മാര്‍ നല്‍കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ധോണിക്ക് വിലക്ക് ഏര്‍പ്പെടുത്തണമായിരുന്നു; കടുത്ത വിമര്‍ശനവുമായി സെവാഗ്