Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോഹ്‌ലിയുടെ പകരക്കാരന്‍ ഓസ്‌ട്രേലിയയുടെ നടുവൊടിച്ചു; യുവതാരത്തിന്റെ മാന്ത്രികതയില്‍ മതിമറന്ന് ധര്‍മ്മശാല

ധര്‍മ്മശാലയില്‍ ഓസീസിനെ വിരട്ടി കോഹ്‌ലിയുടെ പകരക്കാരന്റെ മിന്നലാക്രമണം

India Australia test
ധര്‍മ്മശാല , ശനി, 25 മാര്‍ച്ച് 2017 (19:09 IST)
വിരാട് കോഹ്‌ലിക്ക് പകരം ടീമിലെത്തിയ അരങ്ങേറ്റക്കാരന്‍ കുല്‍ദീപ് യാദവിന് സ്‌പിന്‍ മികവിന് മുന്നില്‍ ഓസ്‌ട്രേലിയ്‌ക്ക് പിഴച്ചു.

പരമ്പരയിലെ അവസാന മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഓസ്ട്രേലിയ ആദ്യ ഇന്നിംഗ്‌സില്‍ 300 റണ്‍സിന് ഓള്‍ ഔട്ടായി. 23 ഓവറിൽ 68 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി കുൽദീപിന്റെ പ്രകടനമാണ് ഇന്ത്യക്ക് ആശ്വാസമായത്.

ഇരുപതാം ടെസ്റ്റ് സെഞ്ചുറി നേടിയ സ്റ്റീവ് സ്മിത്താണ് (111) തകര്‍ച്ചയില്‍ നിന്ന് ഓസീസിനെ രക്ഷിച്ചത്. ഓസ്‌ട്രേലിയന്‍ നായകന്റെ ഈ പരമ്പരയിലെ സ്മിത്തിന്റെ മൂന്നാം സെ‍ഞ്ചുറിയാണിത്. ഡേവിഡ് വാര്‍ണറും (56) മാത്യു വെയ്ഡുമാണ് (57) തിളങ്ങിയ മറ്റ് താരങ്ങള്‍.

കുല്‍ദീപ് ആണ് ഇന്ത്യക്ക് വേണ്ടി മികച്ച ബോളിംഗ് പ്രകടനം പുറത്തെടുത്തു. ഡേവിഡ് വാര്‍ണര്‍, ഹാന്‍ഡ്‌സ്‌കോമ്പ്, മാക്‌സ്‌വെല്‍, കമ്മിന്‍സ് എന്നിവരുടെ വിക്കറ്റുകളാണ് തകര്‍പ്പന്‍ ബോളിങ്ങിലൂടെ യുവതാരം വീഴ്ത്തിയത്. ഉമേഷ് യാദവ് രണ്ടും ഭുവനേശ്വര്‍ കുമാര്‍, അശ്വിന്‍, ജഡേജ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതവും വീഴ്ത്തി.

1–1ൽ നിൽക്കുന്ന പരമ്പരയിലെ അവസാന ടെസ്റ്റിൽ ജയിച്ചാൽ മാത്രമേ ഇന്ത്യയ്ക്കു കിരീടം സ്വന്തമാകൂ. സമനില കൊണ്ട് ഓസ്ട്രേലിയയ്ക്കു കിരീടം നിലനിർത്താം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പണമാണ് പ്രശ്‌നം; ലയണല്‍ മെസി അഴിക്കുള്ളിലാകുമോ ?