Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബെംഗളൂരു ടെസ്റ്റ്: ടോസ് നേടിയ ഇന്ത്യയ്ക്ക് ബാറ്റിങ്ങ്, കരുൺ നായർ ടീമിൽ

ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും

india
ബെംഗളൂരു , ശനി, 4 മാര്‍ച്ച് 2017 (10:27 IST)
ഓസ്ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് ബാറ്റിങ്ങ്. പൂനെയില്‍ നടന്ന ഒന്നാം ടെസ്റ്റില്‍ നേരിട്ട നാണംകെട്ട തോല്‍വിക്ക് മറുപടി നല്‍കാന്‍ ചെറിയ അഴിച്ചുപണിയുമായാണ് ഇന്ത്യ ഇന്ന് ഇറങ്ങുന്നത്. പരുക്കേറ്റ മുരളി വിജയ്ക്ക് പകരം അഭിനവ് മുകുന്ദ്, ജയന്ത് യാദവിന് പകരം മലയാളിയായ കരുൺ നായർ എന്നിവർ ടീമിൽ ഇടം നേടിയിട്ടുണ്ട്.   
 
ബാറ്റിങ്ങ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് തുടക്കത്തില്‍ തന്നെ ഒരു വിക്കറ്റ് നഷ്ടമായി. റണ്ണൊന്നുമെടുക്കാതെ ഓപ്പണര്‍ അഭിനവ് മുകുന്ദാണ് സ്റ്റാര്‍കിന്റെ പന്തില്‍ പുറത്തായത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 10 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 20 റണ്‍സ് എന്ന നിലയിലാണ് ടീം ഇന്ത്യ. 18 റണ്‍സുമായി കെ എല്‍ രാഹുലും ഒരു റണ്‍സുമായി പൂജാരയുമാണ് ക്രീസില്‍. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കളിക്കിടെ ഇടിയേറ്റ് ടോറസിന്റെ തലച്ചോറിന് ക്ഷതം; ജീവന്‍ തിരികെ ലഭിച്ചത് സഹതാരങ്ങളുടെ ഇടപെടല്‍ മൂലം - ഭയാനകമായ വീഡിയോ കാണാം