Webdunia - Bharat's app for daily news and videos

Install App

ഗിൽ ഇല്ലെങ്കിലും ഇന്ത്യയുടെ രോമത്തിൽ തൊടാൻ ആർക്കുമാവില്ല, വെല്ലുവിളിയുമായി മുൻ ഇന്ത്യൻ താരം

Webdunia
ബുധന്‍, 11 ഒക്‌ടോബര്‍ 2023 (18:33 IST)
2023ലെ ഏകദിന ലോകകപ്പ് ഇന്ത്യയില്‍ നടക്കുമ്പോള്‍ ഇന്ത്യ ഏറ്റവും പ്രതീക്ഷയോടെ നോക്കിയിരുന്ന താരമായിരുന്നു ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍. 2023ല്‍ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലും റണ്‍സുകള്‍ വാരിക്കൂട്ടി മുന്നേറുന്ന താരം ഇന്ത്യയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ പൂര്‍ത്തികരിക്കുന്നതില്‍ ഏറെ നിര്‍ണായകമായ പങ്ക് വഹിക്കുമെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായി ഡെങ്കിപ്പനിയെ തുടര്‍ന്ന് താരത്തിന് ഇന്ത്യയുടെ ആദ്യ 2 മത്സരങ്ങളിലും കളിക്കാന്‍ സാധിച്ചിട്ടില്ല.
 
ഇത് ഇന്ത്യയെ നിരാശപ്പെടുത്തുന്നുണ്ടെങ്കിലും ഗില്ലിന്റെ അസ്സാന്നിധ്യത്തിലും ഇന്ത്യക്കെതിരെ വിജയം നേടാന്‍ മറ്റ് ടീമുകള്‍ക്കാകില്ല എന്നാണ് മുന്‍ ഇന്ത്യന്‍ താരമായ സഞ്ജയ് മഞ്ജരേക്കര്‍ പറയുന്നത്. വ്യക്തിപരമായി ഗില്ലിന്റെ അസാന്നിധ്യത്തില്‍ നിരാശയുണ്ടെങ്കിലും ഒരു ടീം എന്ന നിലയില്‍ ഗില്‍ ടീമിലില്ലെങ്കിലും ഇന്ത്യ അതിശക്തമാണെന്നും ഗില്ലിന്റെ അഭാവത്തിലും എതിര്‍ ടീമുകളെ അനായാസം തോല്‍പ്പിക്കാന്‍ ഇന്ത്യയ്ക്കാകുമെന്നും മഞ്ജരേക്കര്‍ പറയുന്നു.
 
ഗില്‍ കൂടിയിരുന്നെങ്കില്‍ ഇന്ത്യ കൂടുതല്‍ ശക്തമായേനെ. എന്നാല്‍ ഇക്കാര്യങ്ങളൊന്നും തന്നെ ഗില്ലിന്റെ നിരന്ത്രണത്തിലുള്ള കാര്യമല്ല. ഗില്‍ ഇല്ലെങ്കിലും ഇന്ത്യന്‍ ടീമിന് എതിരാളികളെ അനായാസമായി തോല്‍പ്പിക്കാന്‍ സാധിക്കും. മത്സരം കാണുന്ന ആരാധകര്‍ ഏറ്റവും മിസ് ചെയ്യുന്നത് ഗില്ലിനെയാകും. എല്ലാവര്‍ക്കും ഇഷ്ടമാകുന്ന തരത്തില്‍ കളിക്കുന്ന താരമാണ് ഗില്‍. അയാള്‍ റണ്‍സ് കണ്ടെത്തുന്ന വിധം അതിമനോഹരമാണ്. മഞ്ജരേക്കര്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സംശയമെന്ത്, ഇന്ത്യയുടെ ഏറ്റവും മികച്ച ടെസ്റ്റ് ക്യാപ്റ്റൻ കോലി തന്നെ, പ്രശംസിച്ച് ഗൗതം ഗംഭീർ

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ബാബര്‍ അസം ഗില്‍ തന്നെ, പൂജ്യനായതിന് പിന്നാലെ താരത്തിനെതിരെ പരിഹാസം

കോലിയേയും രോഹിത്തിനെയും മടക്കി, ആരാണ് ബംഗ്ലാദേശിന്റെ പുതിയ പേസര്‍ ഹസന്‍ മഹ്മൂദ്!

ശ്രീലങ്കൻ ക്രിക്കറ്റിൽ പുതിയ താരോദയം, അമ്പരപ്പിക്കുന്ന റെക്കോർഡ് സ്വന്തമാക്കി കമിന്ദു മെൻഡിൽ

Virat Kohli: പരിഹാസങ്ങള്‍ ഇരട്ടിയാകും മുന്‍പ് കളി നിര്‍ത്തുന്നതാണ് നല്ലത്; വീണ്ടും നിരാശപ്പെടുത്തി കോലി, ആരാധകര്‍ കലിപ്പില്‍

അടുത്ത ലേഖനം
Show comments