Select Your Language

Notifications

webdunia
webdunia
webdunia
webdunia

തിരിച്ചുവരവിനൊരുങ്ങി വില്യംസൺ, ബംഗ്ലാദേശിനെതിരെ കളിച്ചേക്കും

തിരിച്ചുവരവിനൊരുങ്ങി വില്യംസൺ, ബംഗ്ലാദേശിനെതിരെ കളിച്ചേക്കും
, ബുധന്‍, 11 ഒക്‌ടോബര്‍ 2023 (16:39 IST)
ലോകകപ്പില്‍ പരിക്കിനെ തുടര്‍ന്ന് ആദ്യ രണ്ട് മത്സരത്തില്‍ കളിക്കാതിരുന്ന വില്യംസണ്‍ ബംഗ്ലാദേശുമായുള്ള മത്സരത്തില്‍ ടീമില്‍ തിരിച്ചെത്തിയേക്കും. വെള്ളിയാഴ്ച ചെന്നൈയിലാണ് ബംഗ്ലാദേശുമായുള്ള മത്സരം. ഇതിന് മുന്‍പ് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ടീമിന്റെ മുഖ്യ പരിശീലകനായ ഗാരി സ്‌റ്റെഡ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ടീമിലെ പരിചയസമ്പന്നനായ ടിം സൗത്തിയും ടീമില്‍ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
 
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വലിയ പുരോഗതിയാണ് വില്യംസണ്‍ ഉണ്ടാക്കിയിരിക്കുന്നതെന്ന് സ്‌റ്റെഡ് പറയുന്നു. പരിക്കില്‍ നിന്നും താരം മോചിതനായി കഴിഞ്ഞു. വിക്കറ്റിനിടയിലെ ഓട്ടം 50 ഓവറുകളും ഫീല്‍ഡ് ചെയ്യാന്‍ കഴിയുക എന്നതെല്ലാമാണ് പ്രധാനം. വില്യംസണ്‍ ആ അവസ്ഥയിലേക്കുള്ള മടക്കത്തിലാണ്. ഇനിയും 23 പരിശീലന സെഷനുകള്‍ ബാക്കിയുണ്ട്. വില്യംസണ്‍ അടുത്ത മത്സരത്തില്‍ ടീമിനൊപ്പം തന്നെയുണ്ടാകുമെന്നാണ് കരുതുന്നത്. പരിശീലകന്‍ പറഞ്ഞു.
 
വില്യംസണ്‍ തിരിച്ചെത്തുമ്പോള്‍ ആര്‍ക്കായിരിക്കും പ്ലേയിങ്ങ് ഇലവനില്‍ സ്ഥാനം നഷ്ടമാകുക എന്നത് ഉറപ്പില്ല. കഴിഞ്ഞ 2 മത്സരങ്ങളിലും തിളങ്ങിയ രചിന്‍ രവീന്ദ്ര ടീമില്‍ സ്ഥാനം നിലനിര്‍ത്തുമെന്നാണ് കരുതുന്നത്. ടീമിലെ പരിചയസമ്പന്നനായ പേസര്‍ ടിം സൗത്തിയും ബംഗ്ലാദേശിനെതിരെ തിരിച്ചെത്തിയേക്കും. വലത് കൈവിരലില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് സൗത്തി ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Shubman Gill: ഗില്ലിന് വേണ്ടി എത്ര വേണമെങ്കിലും കാത്തിരിക്കും, പകരക്കാരന്‍ വേണ്ട; ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ തിരിച്ചെത്തിയേക്കും