ഐസിസി പുരുഷ ട്വന്റി 20 ക്രിക്കറ്റ് റാങ്കിങ്ങില്‍ ഇന്ത്യ ഒന്നാമത്. ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യ വീണ്ടും ഒന്നാം നമ്പര്‍ സ്വന്തമാക്കുന്നത്. നായകന്‍ രോഹിത് ശര്‍മയ്ക്ക് അഭിമാന നേട്ടമാണിത്. വിരാട് കോലിക്ക് സാധ്യമാകാത്തതാണ് രോഹിത് സാധ്യമാക്കിയത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി 20 പരമ്പര തൂത്തുവാരിയതോടെയാണ് ഇന്ത്യ ട്വന്റി 20 റാങ്കിങ്ങില്‍ കുതിപ്പ് നടത്തിയത്. ഇംഗ്ലണ്ടിനെയാണ് ഇന്ത്യ പിന്തള്ളിയത്.
ട്വന്റി ഫോര്‍മാറ്റില്‍ തുടര്‍ച്ചയായ ഒന്‍പതാം ജയമാണ് ഇന്ത്യ നേടിയത്. രോഹിത് ക്യാപ്റ്റനായതോടെ ഇന്ത്യ തുടരെ രണ്ട് പരമ്പരകള്‍ തൂത്തുവാരി. മഹേന്ദ്രസിങ് ധോണി നായകനായിരിക്കെ 2016 ഫെബ്രുവരിയിലാണ് ഇന്ത്യ ഒടുവില്‍ ഒന്നാം റാങ്കിലിരുന്നത്.