Select Your Language

Notifications

webdunia
webdunia
webdunia
webdunia

മാനസികമായി തയ്യാറെടുക്കുന്നതിൽ പിഴവ് പറ്റി,ഇന്ത്യക്കെതിരെ ബാറ്റിങ് തകർച്ചയുടെ കാരണം വ്യക്തമാക്കി ബംഗ്ലാദേശ് നായകൻ

മാനസികമായി തയ്യാറെടുക്കുന്നതിൽ പിഴവ് പറ്റി,ഇന്ത്യക്കെതിരെ ബാറ്റിങ് തകർച്ചയുടെ കാരണം വ്യക്തമാക്കി ബംഗ്ലാദേശ് നായകൻ

അഭിറാം മനോഹർ

, വെള്ളി, 15 നവം‌ബര്‍ 2019 (13:02 IST)
ഇന്ത്യാ ബംഗ്ലാദേശ് മത്സരത്തിന്റെ ആദ്യദിനം പിന്നിട്ടപ്പോൾ 150 റൺസിലാണ് ബംഗ്ലാദേശ് ബാറ്റ്സ്മാന്മാർ എല്ലാവരും പുറത്തായത്. ഒരു ദിവസം പോലും പിടിച്ചുനിൽക്കാൻ സാധിക്കാതെയുള്ള ബംഗ്ലാദേശ് ബാറ്റ്സ്മാന്മാരുടെ മോശം ബാറ്റിങിന്റെ കാരണം എന്തെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ബംഗ്ലാ നായകൻ മോമിനുൾ ഹഖ്. 
 
ഇന്ത്യക്കെതിരായ മത്സരത്തിൽ ടോസിന്റെ ആനുകൂല്യം സ്വന്തമാക്കിയ ബംഗ്ലാദേശ് ആദ്യം ബാറ്റ് ചെയ്യുവാനുള്ള തീരുമാനമാണ് എടത്തത്. ഈ തീരുമാനത്തിൽ തെറ്റില്ലായിരുന്നുവെന്നും എന്നാൽ ടോസിന്റെ ആനുകൂല്യം മുതലാക്കുന്നതിൽ തങ്ങൾ പരാജയപ്പെട്ടെന്നും ബംഗ്ലാ നായകൻ പറയുന്നു.
 
ഇന്ത്യയേ പോലെൊരു ടീമിനെതിരെ മത്സരിക്കുമ്പോൾ ഇന്ത്യയുടെ ശക്തമായ ബൗളിങ് നിരയെ നേരിടാന്നുള്ള മനക്കരുത്ത് കൂടെ വേണം. ഈ മനക്കരുത്ത് ഇല്ലാതെ പോയതാണ് ബാറ്റിങ് പരാജയത്തിന്റെ കാരണം എന്നാണ്  മോമിനുൾ ഹഖിന്റെ വിശദീകരണം. ഇഷാന്ത് ശർമ, മുഹമ്മദ് ഷമി,ഉമേഷ് യാദവ് എന്നിവരുൾപ്പെട്ട പേസർമാർ മാത്രമായി ഏഴ് വിക്കറ്റുകളാണ് മത്സരത്തിൽ നേടിയത്. 
 
കളിക്കാൻ കഴിയാത്ത പന്തുകൾ ഒന്നും തന്നെയായിരുന്നില്ല ഇന്ത്യൻ പേസർമാർ എറിഞ്ഞിരുന്നത്. മാനസികമായി നേരിടാൻ തയ്യാറാകാതിരുന്നതാണ് പ്രശ്നങ്ങൾ സ്രുഷ്ട്ടിച്ചത്. മികച്ച ഓപ്പണിങ് മുതലാക്കുവാൻ കഴിഞ്ഞിരുന്നെങ്കിൽ ആദ്യം ബാറ്റിങ് എടുക്കാനുള്ള തീരുമാനത്തെ ആരും വിമർശിക്കുമായിരുന്നില്ല ബംഗ്ലാ നായകൻ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിംബിൾഡൻ ഫൈനലിലെ തോൽവിക്ക് ഫെഡററുടെ മധുരപ്രതികാരം. എടിപി ഫൈനൽസിൽ ജോക്കോവിച്ച് സെമി കാണാതെ പുറത്ത്