Select Your Language

Notifications

webdunia
webdunia
webdunia
webdunia

പൂജാരയുടെ ക്ലാസും പന്തിന്റെ വെടിക്കെട്ടും; നടുവൊടിഞ്ഞ് ഓസ്‌ട്രേലിയ - സിഡ്‌നിയില്‍ ഇന്ത്യയുടെ കൂറ്റന്‍ റണ്‍‌മല

പൂജാരയുടെ ക്ലാസും പന്തിന്റെ വെടിക്കെട്ടും; നടുവൊടിഞ്ഞ് ഓസ്‌ട്രേലിയ - സിഡ്‌നിയില്‍ ഇന്ത്യയുടെ കൂറ്റന്‍ റണ്‍‌മല

പൂജാരയുടെ ക്ലാസും പന്തിന്റെ വെടിക്കെട്ടും; നടുവൊടിഞ്ഞ് ഓസ്‌ട്രേലിയ - സിഡ്‌നിയില്‍ ഇന്ത്യയുടെ കൂറ്റന്‍ റണ്‍‌മല
സിഡ്നി , വെള്ളി, 4 ജനുവരി 2019 (14:05 IST)
ചേതേശ്വര്‍ പൂജാരയുടെ ക്ലാസ് ഇന്നിംഗ്‌സും ഋഷഭ് പന്ത് – രവീന്ദ്ര ജഡേജ സഖ്യത്തിന്റെ വെടിക്കെട്ടും കണ്ട സിഡ്‌നിയില്‍ ഓസ്‌ട്രേലിയ്‌ക്ക് കാര്യങ്ങള്‍ എളുപ്പമാകില്ലെന്നുറപ്പ്. രണ്ടാം ദിനം കളി അവസാനിപ്പിക്കുമ്പോള്‍ വിക്കറ്റ് നഷ്ടം കൂടാതെ 24 റൺസ് എന്ന നിലയിലാണ് ആതിഥേയര്‍.

മാർക്കസ് ഹാരിസ് (19), ഉസ്മാൻ ഖവാജ (അഞ്ച്) എന്നിവർ ക്രീസിൽ. ഇപ്പോഴും ഇന്ത്യൻ സ്‌കോറിനേക്കാള്‍ 598 റൺസ് പിന്നിലാണ് ഓസീസ്. അക്കൗണ്ട് തുറക്കും മുമ്പ് ഖവാജയെ ഷമിയുടെ പന്തിൽ പിടികൂടാനുള്ള അവസരം പന്ത് വിട്ടുകളഞ്ഞിരുന്നു.

പൂജാരയുടെ (193) മികച്ച ഇന്നിംഗ്‌സിനു പുറമെ  ഋഷഭ് പന്തിന്റെയും (159) സെഞ്ചുറിയും രവീന്ദ്ര ജഡേജയുടെയും (81) മികച്ച പ്രകടനവുമാണ് ഇന്ത്യക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 204 റണ്‍സാണ് ഇരുവരും ചേര്‍ന്നുള്ള സഖ്യം കൂട്ടിച്ചേര്‍ത്തത്. ഏഴിന് 622 എന്ന നിലയിലാണ് ഇന്ത്യ ഡിക്ലയര്‍ ചെയ്‌തത്.  

മൂന്നാം ദിനം മുതല്‍ പിച്ച് സ്‌പിന്നിന് അനുകൂലമാകുമെന്ന റിപ്പോര്‍ട്ടുള്ളത് ഇന്ത്യക്ക് ഗുണം ചെയ്യും. ജഡേജയ്‌ക്കൊപ്പം കുല്‍ദീപ് യാദവാണ് സ്‌പിന്‍ ഡിപ്പാ‍ര്‍ട്ട്‌മെന്റ് കൈകാര്യം ചെയ്യുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഓസ്‌ട്രേലിയയില്‍ റെക്കോര്‍ഡുകള്‍ ഒന്നൊന്നായി നേടിയെടുത്ത് മായങ്ക്