Select Your Language

Notifications

webdunia
webdunia
webdunia
webdunia

പെര്‍ത്ത് ടെസ്‌റ്റിന് മുമ്പ് ഇന്ത്യക്ക് വന്‍ തിരിച്ചടി; പരുക്കേറ്റ സൂപ്പര്‍ താരങ്ങള്‍ കളിക്കില്ല - 13 അംഗടീമിനെ പ്രഖ്യാപിച്ചു

പെര്‍ത്ത് ടെസ്‌റ്റിന് മുമ്പ് ഇന്ത്യക്ക് വന്‍ തിരിച്ചടി; പരുക്കേറ്റ സൂപ്പര്‍ താരങ്ങള്‍ കളിക്കില്ല - 13 അംഗടീമിനെ പ്രഖ്യാപിച്ചു

perth test
പെര്‍ത്ത് , വ്യാഴം, 13 ഡിസം‌ബര്‍ 2018 (10:43 IST)
അഡ്‌ലെയ്ഡിലെ മിന്നും ജയത്തിന്റെ ആവേശത്തില്‍ പെര്‍ത്തില്‍ പോരാട്ടത്തിനിറങ്ങുന്ന ഇന്ത്യക്ക് കനത്ത തിരിച്ചടി. പരുക്കിന്റെ പിടിയിലായ മുന്‍നിര താരങ്ങളായ രോഹിത് ശര്‍മ്മ, ആര്‍ അശ്വിന്‍ എന്നിവരെ ഒഴിവാക്കി രണ്ടാം ടെസ്‌റ്റിനുള്ള ടീമിനെ 13 അംഗ പ്രഖ്യാപിച്ചു.

ആദ്യ ടെസ്‌റ്റില്‍ ഫീല്‍‌ഡ് ചെയ്യുന്നതിനിടെയാണ് രോഹിത്തിന് പരുക്കേറ്റത്. എന്നാല്‍, അശ്വിനുമായി ബന്ധപ്പെട്ട വിവരം വ്യക്തമല്ല. രോഹിത്തിന് പകരം ഹനമാ വിഹാരി ടീമില്‍ ഇടം നേടുമ്പോള്‍ അശ്വിന് പകരമായി രവീന്ദ്ര ജഡേജയാകും എത്തുക.

പരുക്കിന്റെ പിടിയിലുള്ള പൃഥ്വി ഷാ രണ്ടാം ടെസ്‌റ്റിലും കളില്ല. പെര്‍ത്തിലെ പിച്ച് പേസര്‍മാര്‍ക്ക് അനുകൂലമായതിനാല്‍ മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, ഇശാന്ത് ശര്‍മ എന്നിവര്‍ക്കൊപ്പം ഭുവനേശ്വറോ  ഉമേഷ്  യാദവോ ഇടം പിടിക്കും. ഇക്കാര്യത്തില്‍ നാളെ തീരുമാനമുണ്ടാകും.

ടീം ഇന്ത്യ: വിരാട് കോലി (ക്യാപ്റ്റന്‍), മുരളി വിജയ്, കെ.എല്‍ രാഹുല്‍, ചേതേശ്വര്‍ പൂജാര, അജിന്‍ക്യ രഹാനെ, ഹനുമ വിഹാരി, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ഇശാന്ത് ശര്‍മ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, ഉമേഷ് യാദവ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പെര്‍ത്തില്‍ ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്മാര്‍ വിറയ്‌ക്കും; സ്‌റ്റാര്‍ക്കിന് സഹായവുമായി സൂപ്പര്‍ താരം രംഗത്ത്