ഇന്ത്യക്കെതിരായ ഏഷ്യാകപ്പ് സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ പാകിസ്ഥാന്‍ താരങ്ങളുടെ പെരുമാറ്റത്തിനെതിരെ മാച്ച് റഫറിക്ക് പരാതി നല്‍കി ബിസിസിഐ. മത്സരത്തില്‍ ബാറ്റ് കൊണ്ട് വെടിയുതിര്‍ക്കുന്നത് പോലെ ആംഗ്യം കാണിച്ച പാക് ബാറ്റര്‍ സാഹിബ് സാദാ ഫര്‍ഹാന്‍, കാണികള്‍ക്ക് നേരെ 6-0 എന്ന് കാണിച്ച (ഓപ്പറേഷന്‍ സിന്ദൂറില്‍ 6 ഇന്ത്യന്‍ പോര്‍വിമാനങ്ങള്‍ പാകിസ്ഥാന്‍ വീഴ്ത്തിയതായി സൂചിപ്പിക്കുന്നത്) പേസര്‍ ഹാരിസ് റൗഫ് എന്നിവര്‍ക്കെതിരെയാണ് ബിസിസിഐ വീഡിയോ സഹിതം പരാതി നല്‍കിയത്.
 
									
			
			 
 			
 
 			
			                     
							
							
			        							
								
																	
	 
	അതേസമയം പാകിസ്ഥാന്റെ ബംഗ്ലാദേശിനെതിരായ സൂപ്പര്‍ ഫോര്‍ മത്സരത്തിലും ആന്‍ഡി പൈക്രോഫ്റ്റ് തന്നെയാണ് മാച്ച് റഫറിയാവുക. നേരത്തെ ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യക്കെതിരായ മത്സരത്തിന് പിന്നാലെ മാച്ച് റഫറിയെ മാറ്റണമെന്ന് പാകിസ്ഥാന്‍ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം തള്ളികൊണ്ടാണ് ഐസിസിയുടെ നടപടി.