Webdunia - Bharat's app for daily news and videos

Install App

ഇന്ത്യന്‍ ബൗളര്‍മാര്‍ തകര്‍ത്താടി; സന്നാഹത്തില്‍ വെസ്റ്റിന്‍ഡീസ് പ്രസിഡന്റ്‌സ് ഇലവന്‍ 180 റണ്‍സിന് പുറത്ത്

വെസ്റ്റിന്‍ഡീസ് പ്രസിഡന്റ്‌സ് ഇലവനെതിരായ ത്രിദിന സന്നാഹ മല്‍സരത്തില്‍ ഇന്ത്യ പിടിമുറുക്കുന്നു.

Webdunia
വെള്ളി, 15 ജൂലൈ 2016 (11:20 IST)
വെസ്റ്റിന്‍ഡീസ് പ്രസിഡന്റ്‌സ് ഇലവനെതിരായ ത്രിദിന സന്നാഹ മല്‍സരത്തില്‍ ഇന്ത്യ പിടിമുറുക്കുന്നു. ബൗളര്‍മാര്‍ തകര്‍ത്താടിയ മത്സരത്തില്‍ പ്രസിഡന്റ്‌സ് ഇലവനെ ഇന്ത്യ 62.5 ഓവറില്‍ 180 റണ്‍സിന് ചുരുട്ടിക്കൂട്ടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഒന്നാം ദിവസം കളി അവസാനിക്കുമ്പോള്‍ ഒന്നാം ഇന്നിംഗ്‌സില്‍ മൂന്ന് വിക്കറ്റ് 93 റണ്‍സെടുത്തു. മുരളി വിജയ്,   ശിഖര്‍ ധവാന്‍, പൂജാര എന്നിവരാണ് പുറത്തായത്. മുപ്പത് റണ്‍സുമായി രാഹുലാണ് പുറത്താകാതെ ക്രീസിലുളളത്.
 
ടോസ് നേടി ബാറ്റിങ്ങ് തെരഞ്ഞെടുത്ത വിന്‍ഡീസിന് ഇരുപതോവറില്‍ 57 റണ്‍സെടുത്തപ്പോഴേക്കും ആദ്യ മൂന്നു വിക്കറ്റ് നഷ്ടമായി. ഓപ്പണര്‍ ജെഡി കാംപ്‌ബെല്‍ 32 റണ്‍സെടുത്ത് പ്രതീക്ഷ നല്‍കിയെങ്കിലും പിന്നീടു വന്ന ബാറ്റ്‌സ്മാന്‍മാര്‍ക്കു പിടിച്ചു നില്‍ക്കാനായില്ല.
 
ഇന്ത്യക്കായി അശ്വിനും ജഡേയും മൂന്ന് വിക്കറ്റ് വീഴ്ത്തി. 13 ഓവറില്‍ 16 റണ്‍സ് മാത്രം വഴങ്ങി ജഡേജ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ 19.5 ഓവറില്‍ 62 റണ്‍സ് വഴങ്ങിയാണ് അശ്വിന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയത്. മിശ്ര രണ്ടും താക്കൂറും ബിന്നിയും ഓരോ വിക്കറ്റും വീതവും നേടി.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വായിക്കുക

റൊണാൾഡോ സ്വയം പുകഴ്ത്തുന്നതിൽ അത്ഭുതമില്ല, പക്ഷേ മെസ്സി തന്നെ ഏറ്റവും മികച്ചവൻ: ഡി മരിയ

Australia vs Srilanka: ഓനെ കൊണ്ടൊന്നും ആവില്ല സാറെ, രണ്ടാം ഏകദിനത്തിലും നാണം കെട്ട് ഓസ്ട്രേലിയ, ശ്രീലങ്കക്കെതിരെ 174 റൺസ് തോൽവി

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് കാരണം ന്യൂസിലൻഡ് താരം രചിൻ രവീന്ദ്രയ്ക്ക് പരിക്ക്, ചാമ്പ്യൻസ് ട്രോഫിക്ക് മുൻപെ ആശങ്ക

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ വിമര്‍ശിച്ച് ഗവാസ്‌കര്‍

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദേശികളെ തട്ടിക്കൊണ്ടുപോകുമെന്ന് ഭീഷണി, ചാമ്പ്യൻസ് ട്രോഫിയിൽ സുരക്ഷ ശക്തമാക്കി

80കളിൽ നിന്നും പാകിസ്ഥാന് വണ്ടികിട്ടിയിട്ടില്ല, ധാരാളം ഡോട്ട്ബോളുകൾ വരുന്നു: വിമർശനവുമായി ഷാഹിദ് അഫ്രീദി

ബ്രസീൽ ടീമിൽ നെയ്മർ മടങ്ങിയെത്തുന്നു, അർജൻ്റീനയ്ക്കെതിരായ മത്സരത്തിൽ കളിക്കും

ചാമ്പ്യൻസ് ട്രോഫി: ഓസ്ട്രേലിയ- ദക്ഷിണാഫ്രിക്ക മത്സരം മഴമൂലം ഉപേക്ഷിച്ചു

ഐസിസി ടൂര്‍ണമെന്റെന്നാല്‍ ചെക്കന് ഭ്രാന്താണ്, വില്യംസണെ പോലും പിന്നിലാക്കി രചിന്‍ രവീന്ദ്ര

അടുത്ത ലേഖനം
Show comments