Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചെറുത്തുനില്‍പ്പ് അതിശക്തം; സമനിലയ്‌ക്കായി ഇംഗ്ലണ്ട് - വിക്കറ്റ് വീഴ്‌ത്താനാകാതെ ഇന്ത്യ

ചെറുത്തുനില്‍പ്പ് അതിശക്തം; സമനിലയ്‌ക്കായി ഇംഗ്ലണ്ട് - വിക്കറ്റ് വീഴ്‌ത്താനാകാതെ ഇന്ത്യ

ചെറുത്തുനില്‍പ്പ് അതിശക്തം; സമനിലയ്‌ക്കായി ഇംഗ്ലണ്ട് - വിക്കറ്റ് വീഴ്‌ത്താനാകാതെ ഇന്ത്യ
നോട്ടിങ്ങം , ചൊവ്വ, 21 ഓഗസ്റ്റ് 2018 (20:19 IST)
നാലാം ദിനത്തിലെ തിരിച്ചടിയില്‍ നിന്ന് ഇംഗ്ലണ്ട് കരകയറുന്നു. ഇന്ത്യ ഉയര്‍ത്തിയ 521 റൺസ് വിജലക്ഷ്യം  പിന്തുടരുന്ന ഇംഗ്ലീഷ് പട സമനിലയ്‌ക്കു വേണ്ടിയുള്ള പോരാട്ടത്തിലാണ്. 62 ഓവര്‍ പിന്നിട്ടപ്പോള്‍ ജോസ് ബട്ട്‌ലറും (67*) ബെന്‍ സ്‌റ്റോക്‍സുമാണ് (42*) ക്രീസില്‍.

അലിസ്റ്റർ കുക്ക് (39 പന്തിൽ 17), കീറ്റൻ ജെന്നിംഗ്‌സ് (31 പന്തിൽ 13), ജോ റൂട്ട് (40 പന്തിൽ 13), ഒലി പോപ് (39 പന്തിൽ 16) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്.

ഇന്ത്യക്കായി ഇഷാന്ത് ശർമ്മ രണ്ടു വിക്കറ്റുകളും മുഹമ്മദ് ഷാമി, ജസ്പ്രീത് ബുംമ്ര എന്നിവര്‍ ഓരോ വിക്കറ്റുകളും സ്വന്തമാക്കി.

മത്സരം കൈവിടാതിരിക്കാന്‍ ശക്തമായ ചെറുത്ത് നില്‍പ്പാണ് സ്‌റ്റോക്‍സും ബട്ട്‌ലറും നടത്തുന്നത്. വിക്കറ്റ് കാത്തു സൂക്ഷിച്ച് നാലാം ദിനം കൂടുതല്‍ പരിക്കില്ലാതെ രക്ഷപ്പെടാനാകും ഇംഗ്ലണ്ട് ശ്രമിക്കുക.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒടുവില്‍ അദ്ദേഹവും പറഞ്ഞു, കോഹ്‌ലിയാണ് നമ്പര്‍ വണ്‍; കടുത്ത വിമര്‍ശകന്റെ വായടപ്പിച്ച് വിരാട്