Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചുവന്ന തൊപ്പി, ജേഴ്‌സിയുടെ കോളറിലും ചുവപ്പ്; ഇംഗ്ലണ്ടിനൊപ്പം ഇന്ത്യയും, കൈയടിച്ച് ക്രിക്കറ്റ് ലോകം

India vs England
, വെള്ളി, 13 ഓഗസ്റ്റ് 2021 (16:28 IST)
രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനമായ ഇന്ന് ഇംഗ്ലണ്ട് താരങ്ങള്‍ക്കൊപ്പം ഇന്ത്യന്‍ താരങ്ങളും ചുവന്ന തൊപ്പി അണിഞ്ഞു. രണ്ടാം ദിനം ആരംഭിക്കുന്നതിനു മുന്‍പാണ് ഇംഗ്ലണ്ട് താരങ്ങള്‍ക്കൊപ്പം ഇന്ത്യന്‍ നായകന്‍ വിരാട് കോലി അടക്കമുള്ളവര്‍ ചുവപ്പ് തൊപ്പി ധരിച്ചത്. മാത്രമല്ല താരങ്ങളുടെ ജേഴ്‌സിയുടെ കോളറിലും ചുവപ്പ് ലോഗോയുണ്ട്. ഇതിനു കാരണം എന്താണെന്ന് തിരയുകയാണ് കായികലോകം. 
 
ഇംഗ്ലണ്ട് മുന്‍ താരം ആന്‍ഡ്രൂ സ്‌ട്രോസിന്റെ ഭാര്യ റൂത്ത് സ്‌ട്രോസിന്റെ സ്മരണാര്‍ത്ഥമുള്ള 'റെഡ് ഫോര്‍ റൂത്ത്' ഫൗണ്ടേഷനായി ധനസമാഹരണം നടത്തുന്നതിന് ക്രിക്കറ്റ് താരങ്ങളും പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് ഇന്ന് ഇന്ത്യയുടെയും ഇംഗ്ലണ്ടിന്റെയും താരങ്ങള്‍ ചുവപ്പ് തൊപ്പി അണിഞ്ഞത്. 2018 ഡിസംബറിലാണ് ശ്വാസകോശ സംബന്ധമായ അര്‍ബുദം ബാധിച്ച് റൂത്ത് സ്‌ട്രോസ് അന്തരിച്ചത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഭാര്യ കൂട്ടുക്കാരനെ പ്രണയിച്ചു, ഒടുവില്‍ വിവാഹമോചനം; അറിയപ്പെടുന്ന ക്രിക്കറ്റ് താരങ്ങളുടെ ജീവിതത്തില്‍ സംഭവിച്ചത്