India vs Australia: നിരാശപ്പെടുത്തി സഞ്ജു, ഓസ്ട്രേലിയക്കെതിരെ തുടക്കത്തിലെ 5 വിക്കറ്റ് നഷ്ടം, ഇന്ത്യ പതറുന്നു

അഭിറാം മനോഹർ
വെള്ളി, 31 ഒക്‌ടോബര്‍ 2025 (14:40 IST)
ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യയ്ക്ക് മോശം തുടക്കം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് ആദ്യ 8 ഓവറിനുള്ളില്‍ 5 വിക്കറ്റുകള്‍ നഷ്ടമായി. മത്സരത്തിന്റെ മൂന്നാം ഓവറില്‍ ജോഷ് ഹേസല്‍വുഡാണ് നാശത്തിന് തുടക്കമിട്ടത്. ഇന്ത്യന്‍ മുന്‍നിരയിലെ 3 വിക്കറ്റുകളാണ് ഹേസല്‍വുഡ് പിഴുതെറിഞ്ഞത്.
 
ആദ്യ ഓവര്‍ മുതല്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞ ഹേസല്‍വുഡ് മത്സരത്തിലെ മൂന്നാം ഓവറില്‍ ഓപ്പണര്‍ ഗില്ലിനെ നായകന്‍ മിച്ചല്‍ മാര്‍ഷിന്റെ കൈകളിലെത്തിച്ചു. 10 പന്തില്‍ നിന്നും 5 റണ്‍സ് നേടിയാണ് ഗില്‍ മടങ്ങിയത്. സ്ഥാനക്കയറ്റം ലഭിച്ച് മൂന്നാം സ്ഥാനത്തിറങ്ങിയ സഞ്ജു സാംസണെ മത്സരത്തിന്റെ നാലാമത്തെ ഓവറില്‍ നഥാന്‍ എല്ലിസാണ് മടക്കിയത്. 4 പന്തില്‍ 2 റണ്‍സ് മാത്രമാണ് സഞ്ജുവിന് നേടാനായത്.അഞ്ചാം ഓവറില്‍ തിരിച്ചെത്തിയ ഹേസല്‍വുഡാണ് നായകന്‍ സൂര്യകുമാര്‍ യാദവിനെയും എഷ്യാകപ്പ് ഫൈനലിലെ ഇന്ത്യന്‍ ഹീറോയായ തിലക് വര്‍മയേയും മടക്കിയത്. സൂര്യകുമാര്‍ യാദവ്  4 പന്തില്‍ ഒരു റണ്‍സെടുത്തും തിലക് വര്‍മ 2 പന്തില്‍ റണ്‍സൊന്നും നേടാനാവതെയും മടങ്ങി. 12 പന്തില്‍ 7 റണ്‍സുമായി അക്‌സര്‍ പട്ടേല്‍ റണ്ണൗട്ടായതോടെ 8 ഓവറില്‍ 50 റണ്‍സിന്  5 വിക്കറ്റെന്ന നിലയിലാണ് ഇന്ത്യ. 34 റണ്‍സുമായി അഭിഷേക് ശര്‍മയും ഒരു റണ്‍സുമായി ഹര്‍ഷിത് റാണയുമാണ് ക്രീസില്‍.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Shreyas Iyer: ശ്രേയസ് അയ്യരെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി

India vs Australia, 1st T20I: മഴ വില്ലനായി, ഇന്ത്യ-ഓസ്‌ട്രേലിയ ഒന്നാം ടി20 ഉപേക്ഷിച്ചു

ബാറ്റിങ്, ബൗളിംഗ്, ഓൾ റൗണ്ടർ: 3 റാങ്കിങ്ങിലും ആദ്യ 3 സ്ഥാനത്ത്, അമ്പരപ്പിക്കുന്ന നേട്ടം സ്വന്തമാക്കി ആഷ് ഗാർഡ്നർ

Rohit Sharma: അന്ന് കോലിയുടെ നിഴലില്‍ രണ്ടാമനാകേണ്ടി വന്നവന്‍, ഇന്ന് സാക്ഷാല്‍ സച്ചിനെ മറികടന്ന് സ്വപ്‌നനേട്ടം; ഹിറ്റ്മാന്‍ പറയുന്നു, 'ഒന്നും കഴിഞ്ഞിട്ടില്ല'

നായകനായി 3 ഫോർമാറ്റിലും ആദ്യ കളിയിൽ തോറ്റു, കോലിയ്ക്ക് മാത്രമുണ്ടായിരുന്ന ചീത്തപ്പേര് സ്വന്തമാക്കി ഗിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

Suryakumar Yadav: ക്യാപ്റ്റനായതുകൊണ്ട് ടീമില്‍ തുടരുന്നു; വീണ്ടും നിരാശപ്പെടുത്തി സൂര്യകുമാര്‍

India vs Australia, 2nd T20I: വിറയ്ക്കാതെ അഭിഷേക്, ചെറുത്തുനില്‍പ്പുമായി ഹര്‍ഷിത്; രണ്ടാം ടി20യില്‍ ഓസീസിനു 126 റണ്‍സ് വിജയലക്ഷ്യം

Sanju Samson: ക്യാപ്റ്റനെ രക്ഷിക്കാന്‍ സഞ്ജുവിനെ ബലിയാടാക്കി; വിമര്‍ശിച്ച് ആരാധകര്‍

India vs Australia: നിരാശപ്പെടുത്തി സഞ്ജു, ഓസ്ട്രേലിയക്കെതിരെ തുടക്കത്തിലെ 5 വിക്കറ്റ് നഷ്ടം, ഇന്ത്യ പതറുന്നു

Indian Women's Team: വനിതാ ക്രിക്കറ്റിന്റെ 83 ആകുമോ ഈ വര്‍ഷം, ഇന്ത്യന്‍ വനിതകള്‍ക്ക് മുകളില്‍ പ്രതീക്ഷകളേറെ

അടുത്ത ലേഖനം
Show comments