Webdunia - Bharat's app for daily news and videos

Install App

ട്വിസ്റ്റോട് ട്വിസ്റ്റ്, പാകിസ്ഥാൻ കടുംപിടുത്തം നടത്തി പിന്മാറിയാൽ ചാമ്പ്യൻസ് ട്രോഫി ഇന്ത്യയിൽ!

അഭിറാം മനോഹർ
വെള്ളി, 15 നവം‌ബര്‍ 2024 (12:14 IST)
അടുത്ത വര്‍ഷം നടക്കുന്ന ഐസിസി ചാമ്പ്യന്‍സ് ട്രോഫി മത്സരങ്ങള്‍ക്കായി പാകിസ്ഥാനിലേക്ക് ഇല്ലെന്ന് ഇന്ത്യ വ്യക്തമാക്കിയതോടെ ക്രിക്കറ്റ് ലോകത്ത് പുതിയ ചര്‍ച്ചകള്‍ ചൂട് പിടിക്കുന്നു. സുരക്ഷാഭീഷണിയും ഇരു രാജ്യങ്ങള്‍ക്കിടയിലെ സംഘര്‍ഷങ്ങളും നിലനില്‍ക്കുന്നതിനാല്‍ പാകിസ്ഥാനില്‍ നടക്കുന്ന മത്സരങ്ങളില്‍ ഇന്ത്യ ടീമിനെ അയക്കില്ലെന്ന നിലപാട് എടുത്തതോടെയാണ് ചാമ്പ്യന്‍സ് ട്രോഫി നടത്തിപ്പ് അനിശ്ചിതത്തിലായത്.
 
 ഇന്ത്യയെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഹൈബ്രിഡ് മോഡലില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുവാന്‍ പാക് ക്രിക്കറ്റ് ബോര്‍ഡിനോട് ഐസിസി നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും ഇതുവരെയും അനുകൂലമായ പ്രതികരണമല്ല ഉണ്ടായിരിക്കുന്നത്. ഇതോടെ ടൂര്‍ണമെന്റില്‍ നിന്നും പാകിസ്ഥാന്‍ പിന്മാറിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അങ്ങനൊരു സാഹചര്യം വരികയാണെങ്കില്‍ ടൂര്‍ണമെന്റ് ദക്ഷിണാഫ്രിക്കയിലേക്ക് മാറ്റുമെന്ന റിപ്പോര്‍ട്ടുകളാണ് ആദ്യം പുറത്തുവന്നിരുന്നത്.
 
 ഇപ്പോഴിതാ പാകിസ്ഥാന്‍ പിന്മാറിയാല്‍ ചാമ്പ്യന്‍സ് ട്രോഫി നടത്തിപ്പിനായി ബിസിസിഐ മുന്‍കൈയെടുക്കുമെന്ന റിപ്പോര്‍ട്ടുകളാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കേന്ദ്ര സര്‍ക്കാരുമായി കൂടിയാലോചിച്ച ശേഷമാണ് ബിസിസിഐ നിലപാട് അറിയിച്ചത്. അടുത്ത വര്‍ഷം ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 9 വരെ പാകിസ്ഥാനില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റില്‍ റാങ്കിങ്ങിലെ ആദ്യ 8 സ്ഥാനങ്ങളിലുള്ള ടീമുകളാണ് പങ്കെടുക്കുക.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സഞ്ജുവിന്റെ പ്ലാനില്‍ ബട്ട്ലര്‍ക്ക് പ്രധാനസ്ഥാനം, ടീം കൈവിട്ടത് മാനേജ്‌മെന്റുമായുള്ള ബന്ധം വഷളാക്കി

സഞ്ജുവിനു പകരം ഈ മൂന്ന് താരങ്ങള്‍, ബിഗ് 'നോ' പറഞ്ഞ് ചെന്നൈ

Sanju Samson: സഞ്ജുവിനു പകരം വിലപേശല്‍ തുടര്‍ന്ന് രാജസ്ഥാന്‍; ഗെയ്ക്വാദിനെയും ജഡേജയെയും തരാന്‍ പറ്റില്ലെന്ന് ചെന്നൈ

Arjun Tendulkar: അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ വിവാഹിതനാകുന്നു; വധു സാനിയ, നിശ്ചയം കഴിഞ്ഞു

Kohli- Rohit: തിടുക്കം വേണ്ട, കോലി- രോഹിത് വിരമിക്കലിൽ നിലപാട് മയപ്പെടുത്തി ബിസിസിഐ, ഇപ്പോൾ ലക്ഷ്യം ടി20 ലോകകപ്പ് മാത്രം

എല്ലാം കാണുക

ഏറ്റവും പുതിയത്

എൻജോയ് ചെയ്യു, വെനസ്വേലയ്ക്കെതിരായ യോഗ്യതാ മത്സരത്തിൽ മെസ്സി ഫസ്റ്റ് ഇലവനിൽ തന്നെ കാണും: ലയണൽ സ്കലോണി

Amit Mishra: അമിത് മിശ്ര ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചു

ടീമിനായി മികച്ച പ്രകടനങ്ങൾ നടത്തുമ്പോൾ മാറ്റിനിർത്തുന്നത് ശരിയല്ല, സഞ്ജു പവർപ്ലേയിൽ ഒതുങ്ങുന്ന താരമല്ല: ഇർഫാൻ പത്താൻ

നഷ്ടബോധമില്ല, പരിശീലകനാവാൻ അവസരം ലഭിച്ചാൽ സ്വീകരിക്കും: പൂജാര

ഏകദിനത്തിലെ നമ്പർ വൺ ഓൾറൗണ്ടർ, സ്വപ്നനേട്ടം സ്വന്തമാക്കി സിംബാബ്‌വെ താരം

അടുത്ത ലേഖനം
Show comments