Webdunia - Bharat's app for daily news and videos

Install App

ഇന്ത്യ തുടങ്ങികഴിഞ്ഞു, ഇനി നിർത്തില്ല, മടക്കം കപ്പുമായി മാത്രം: ജഡേജ

Webdunia
ബുധന്‍, 30 ഡിസം‌ബര്‍ 2020 (18:54 IST)
മെൽബണിൽ ഓസീസിനെതിരെ ആധികാരികമായ വിജയം നേടിയതിന്റെ ആഹ്‌ളാദത്തിലാണ് ടീം ഇന്ത്യ. ആദ്യ ടെസ്റ്റിൽ ഓസീസിനെതിരെ തകർന്നടിഞ്ഞ ടീമാണ് രണ്ടാം ടെസ്റ്റിൽ പ്രധാന കളിക്കാരുടെ അസാന്നിധ്യത്തിലും മികച്ച നേട്ടം കൊയ്‌തത്. അതിനാൽ തന്നെ മെല്‍ബണിലെ വിജയം ടീമിന്റെ ആത്മവിശ്വാസമുയര്‍ത്തിയതായും ഇനി പരമ്പര സ്വന്തമാക്കുകയാണ് ലക്ഷ്യമെന്നും വ്യക്തമാക്കിയിരിക്കുകയാണ് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ.
 
ഇന്ത്യൻ ടീമിലെ എല്ലാവരും തന്നെ ഇപ്പോൾ മികച്ച ഫോമിലാണ്. ബാറ്റ്സ്മാന്മാർ റണ്ണെടുക്കുകയും ബൗളർമാർ വിക്കറ്റുകൾ സ്വന്തമാക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ഒരു ടീമെന്ന നിലയില്‍ ഇതേ രീതിയില്‍ മുന്നോട്ട് പോവാന്‍ കഴിയുമെന്നാണ് വിശ്വസിക്കുന്നത്. അടുത്ത ടെസ്റ്റും ജയിച്ച് ഓസ്‌ട്രേലിയയില്‍ പരമ്പര നേടാനാവുമെന്നാണ് പ്രതീക്ഷ. അങ്ങനെയെങ്കിൽ ഒരു ടീം എന്ന നിലയിൽ മഹത്തായ നേട്ടമായിരിക്കും അത് ജഡേജ വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

Adelaide Test: ഇന്ത്യക്ക് പണി തരാന്‍ അഡ്‌ലെയ്ഡില്‍ ഹെസല്‍വുഡ് ഇല്ല !

Rohit Sharma: രാഹുലിനു വേണ്ടി ഓപ്പണര്‍ സ്ഥാനം ത്യജിക്കാന്‍ രോഹിത് തയ്യാറാകുമോ?

ഐസിസി ചാമ്പ്യൻസ് ട്രോഫി: പാകിസ്ഥാൻ വേദിയാകുമോ? തീരുമാനം ഇന്ന്

Rishabh Pant: 'ഞങ്ങളുടെ തത്ത്വങ്ങളും അവന്റെ തത്ത്വങ്ങളും ഒന്നിച്ചു പോകണ്ടേ'; പന്തിന് വിട്ടത് കാശിന്റെ പേരിലല്ലെന്ന് ഡല്‍ഹി ക്യാപിറ്റല്‍സ്

അവന് കാര്യമായ ദൗർബല്യമൊന്നും കാണുന്നില്ല, കരിയറിൽ 40ലധികം ടെസ്റ്റ് സെഞ്ചുറി നേടും, ഇന്ത്യൻ യുവതാരത്തെ പ്രശംസിച്ച് മാക്സ്വെൽ

അടുത്ത ലേഖനം
Show comments