Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഏകദിന ലോകകപ്പിൽ ഇന്ത്യയ്ക്ക് മേൽക്കൈയുണ്ട്: കപിൽദേവ്

ഏകദിന ലോകകപ്പിൽ ഇന്ത്യയ്ക്ക് മേൽക്കൈയുണ്ട്: കപിൽദേവ്
, ബുധന്‍, 26 ജൂലൈ 2023 (19:40 IST)
ഇന്ത്യയില്‍ വെച്ച് നടക്കുന്ന ഏകദിന ലോകകപ്പില്‍ ഇന്ത്യയ്ക്ക് വ്യക്തമായ മേല്‍ക്കൈ ഉള്ളതായി ഇന്ത്യയുടെ ഇതിഹാസതാരം കപില്‍ദേവ്. കൃത്യമായ മേല്‍ക്കൈ ഇന്ത്യയ്ക്കുണ്ടെങ്കിലും രോഹിത്തിന്റെ നേതൃത്വത്തിലുള്ള ടീം അമിതമായ ആത്മവിശ്വാസവും പ്രതീക്ഷകളും നിയന്ത്രിക്കണമെന്നും മുന്‍ നായകന്‍ കൂടിയായ താരം ആവശ്യപ്പെട്ടു.
 
ഈ ലോകകപ്പ് എങ്ങനെ അവസാനിക്കുമെന്ന് എനിക്കറിയില്ല. ഇന്ത്യ ഇതുവരെ ലോകകപ്പ് ടീമിനെ പോലും പ്രഖ്യാപിച്ചിട്ടില്ല. ഇന്ത്യ എപ്പോഴും എല്ലാ ടൂര്‍ണമെന്റിലെയും ഫേവറേറ്റുകളാണ്. അത് വളരെകാലമായി അങ്ങനെയാണ്. എല്ലാ ഭാഗത്ത് നിന്നുള്ള പ്രതീക്ഷകളുമായി ടീം എങ്ങനെ പൊരുത്തപ്പെടുന്നു എന്നതാണ് പ്രധാനം. ഹോം ഗ്രൗണ്ടില്‍ നമ്മള്‍ ഒരു ലോകകപ്പ് നേടി. ടീമില്‍ ആരെ തിരെഞ്ഞെടുത്താലും അവര്‍ക്ക് നന്നായി കളിക്കാനാകുമെന്ന് എനിക്കുറപ്പുണ്ട്. കളിക്കാര്‍ ഈ ടൂര്‍ണമെന്റിനായി ഒരൊറ്റ മനസ്സോടെ തയ്യാറെടുക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.കപില്‍ദേവ് പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പാക് ക്രിക്കറ്റിൽ അപ്രതീക്ഷിതമായ നീക്കങ്ങൾ, മിസ്ബ ഉൾ ഹഖിന് പ്രത്യേക ചുമതല