14 റൺസിനിടെ 6 വിക്കറ്റ് നഷ്ടം, ഓസീസിനെതിരായ സന്നാഹമത്സരത്തിൽ നാണംകെട്ട് ഇന്ത്യ

Webdunia
വെള്ളി, 11 ഡിസം‌ബര്‍ 2020 (12:46 IST)
ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി നടക്കുന്ന രണ്ടാം സന്നാഹമത്സരത്തിൽ ഇന്ത്യക്ക് ബാറ്റിങ് തകർച്ച. സീനിയർ താരങ്ങൾ ഒന്നടങ്കം പരാജയപ്പെട്ടതോടെ ഇന്ത്യ 9 വിക്കറ്റിന് 131 എന്ന പരിതാപകരമായ നിലയിലാണ്. നേരത്തെ യുവതാരങ്ങളായ പൃഥ്വി ഷായും ശുഭ്‌മാൻ ഗില്ലും ഇന്ത്യക്ക് മികച്ച തുടക്കം നൽകിയെങ്കിലും തുടർന്നെത്തിയവർക്ക് ഓസീസ് ബൗളിങ് ആക്രമണത്തിന് മുന്നിൽ പിടിച്ചു‌നിൽക്കാനായില്ല.
 
 മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ഓപ്പണർ മായങ്ക് അഗർവാളിനെ നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റിൽടി20 ശൈലിയിൽ ബാറ്റ് വീശിയ പൃഥ്വി ഷായുടെയും ശുഭ്‌മാൻ ഗില്ലിന്റെയും ബലത്തിൽ 102ന് രണ്ട് എന്ന ശക്തമായ നിലയിലായിരുന്നു.യ പൃഥ്വി ഷാ 29 ബോളില്‍ 8 ഫോറുകളുടെ അകമ്പടിയില്‍ 40 റണ്‍സെടുത്തു. ഗില്‍ 58 ബോളില്‍ 6 ഫോറിന്റെയും ഒരു സിക്‌സിന്റെയും അകമ്പടിയില്‍ 43 റണ്‍സെടുത്തു. എന്നാൽ തുടർന്നെത്തിയ ബാറ്റ്സ്മാന്മാരെല്ലാം പരാജയപ്പെട്ടപ്പോൾ ഇന്ത്യ തകർന്നടിയുകയായിരുന്നു.
 
29 റൺസെടുക്കുന്നതിനിടെ 7 വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.ഓസീസിനായി ജാക്ക് വൈല്‍ഡെര്‍മത്ത്, സീന്‍ അബോട്ട് എന്നിവര്‍ മൂന്നു വീതവും കാമറൂണ്‍ ഗ്രീന്‍, വില്‍ സതര്‍ലാന്‍ഡ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. നേരത്തെ ഓസീസിനെതിരെ നടന്ന ആദ്യ സന്നാഹമത്സരത്തിലും ഇന്ത്യ പരാജയപ്പെട്ടിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുഹൃത്തെന്നാൽ ഇങ്ങനെ വേണം, മോശം സമയത്ത് സ്മൃതിക്കൊപ്പം നിൽക്കണം, ബിബിഎൽ കളിക്കാനില്ലെന്ന് ജെമീമ റോഡ്രിഗസ്

WTC : ഇന്ത്യയ്ക്കിനി ബാക്കിയുള്ളത് 9 ടെസ്റ്റുകൾ, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്തുമോ?, സാധ്യതകൾ എന്തെല്ലാം

Gautam Gambhir: ഗംഭീര്‍ തുടരട്ടെ, മാറ്റാനൊന്നും പ്ലാനില്ല; രണ്ടുംകല്‍പ്പിച്ച് ബിസിസിഐ

WPL 2026: ദീപ്തി ശർമയും ലോറ വോൾവാർഡും താരലേലത്തിൽ, അവസരം കാത്ത് 7 മലയാളി താരങ്ങൾ, വനിതാ പ്രീമിയർ ലീഗ് താരലേലം ഇന്ന്

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

എല്ലാം കാണുക

ഏറ്റവും പുതിയത്

ദയവായി അവരെ ടീമിൽ നിന്നും ഒഴിവാക്കരുത്, ഗംഭീറിനോട് അപേക്ഷയുമായി ശ്രീശാന്ത്

India vs South Africa, 2nd ODI: വീണ്ടും ടോസ് നഷ്ടം, ഇന്ത്യ ബാറ്റ് ചെയ്യുന്നു

Virat Kohli vs Gautam Gambhir: പരിശീലകനോടു ഒരക്ഷരം മിണ്ടാതെ കോലി; പേരിനു മിണ്ടി രോഹിത്

ബിസിസിഐയുടെ കളര്‍ പാര്‍ട്ണറായി ഏഷ്യന്‍ പെയിന്റ്‌സ്

രോഹിത്തിനും കോലിയ്ക്കും വ്യക്തത കൊടുക്കണം, ഓരോ സീരീസിനും മാർക്കിട്ട് മുന്നോട്ട് പോകാനാവില്ല: എംഎസ്കെ പ്രസാദ്

അടുത്ത ലേഖനം
Show comments