Publish Date: Thu, 10 Dec 2020 (14:46 IST)
Updated Date: Thu, 10 Dec 2020 (14:49 IST)
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സർക്കാറിന്റെ പ്രതിച്ഛായ വർദ്ധിപ്പിക്കാൻ വൻ വ്യാജ വാർത്ത ശൃംഖല ഇന്ത്യയിൽ നിലനിൽക്കുന്നതായി ബ്രസൽസ് ആസ്ഥാന്മായി പ്രവർത്തിക്കുന്ന ഇയു ഡിസിന്‍ഫൊലാബ് കണ്ടെത്തൽ.
ഇന്ത്യയിലെ ഏറ്റവും വലിയ വീഡിയൊ വാര്‍ത്താ ഏജന്‍സിയായ ഏഷ്യന്‍ ന്യൂസ് ഇന്റര്‍നാഷനലും (എ.എന്‍.ഐ.) സ്വകാര്യ വ്യവസായ സ്ഥാപനമായ ശ്രീവാസ്തവ ഗ്രൂപ്പുമാണ് ഈ സംവിധാനത്തിന് പിന്നിലെന്നാണ് വെളിപ്പെടുത്തൽ. ഇന്ത്യൻ ക്രോണിക്കിൾസ് എന്ന് പേരിട്ടിരിക്കുന്ന അന്വേഷണറിപ്പോർട്ടിലാണ് ഈ വിവരങ്ങൾ ഉള്ളത്.