Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യയുടെ നാലാം നമ്പർ താരത്തെ പറ്റി ചർച്ചകൾ വേണം,സഞ്ജുവിന് പ്രതീക്ഷയായി സഹീർ ഖാൻ്റെ ഇടപെടൽ

ഇന്ത്യയുടെ നാലാം നമ്പർ താരത്തെ പറ്റി ചർച്ചകൾ വേണം,സഞ്ജുവിന് പ്രതീക്ഷയായി സഹീർ ഖാൻ്റെ ഇടപെടൽ
, വ്യാഴം, 30 മാര്‍ച്ച് 2023 (16:46 IST)
യുവരാജ് സിംഗിന് ശേഷം നാലാം നമ്പറിൽ നിരവധി താരങ്ങളെ പരീക്ഷിച്ചെങ്കിലും ലോകകപ്പ് പോലുള്ള പ്രധാനവേദികളിൽ തകർപ്പൻ പ്രകടനം കാഴ്ചവെയ്ക്കാൻ ശേഷിയുള്ള ഒരു താരത്തെ ഇന്ത്യയ്ക്ക് ലഭിച്ചിട്ടില്ല. അവസാനം നാലാം സ്ഥാനക്കാരനായി ശ്രേയസ് അയ്യരെ കണ്ടെത്തിയെങ്കിലും താരത്തിനേറ്റ അപ്രതീക്ഷിതമായ പരിക്ക് ഇന്ത്യയെ വീണ്ടും തുടങ്ങിയ ഇടത്ത് തന്നെ എത്തിച്ചിരിക്കുകയാണ്.
 
 ശ്രേയസ് അയ്യർക്ക് പകരം നാലാം സ്ഥാനക്കാരനായി പരീക്ഷിക്കപ്പെട്ട സൂര്യകുമാർ യാദവ് തീർത്തും നിരാശപ്പെടുത്തിയതോടെ ഇന്ത്യയുടെ നാലാം നമ്പറിൽ ആരെ കളിപ്പിക്കണം എന്നതിൽ കൂടിയാലോചനകൾ വേണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് മുൻ ഇന്ത്യൻ പേസറായ സഹീർ ഖാൻ. നാല് വർഷം മുൻപ് 2019ലെ ലോകകപ്പിലും ഇന്ത്യയുടെ പ്രധാന തലവേദന നാലാം നമ്പർ താരത്തെ ചൊല്ലിയാണ്. ഇന്ന് ശ്രേയസിന് പരിക്കേറ്റതോടെ നാലാം നമ്പറിനെ പറ്റിയുള്ള അതേ ചോദ്യം നാല് വർഷങ്ങൾക്ക് ശേഷവും മുന്നിൽ വന്നിരിക്കുകയാണ് സഹീർ പറഞ്ഞു.
 
നാലാം സ്ഥാനത്ത് പരാജയപ്പെട്ട സൂര്യകുമാറിന് പകരം സഞ്ജു സാംസണെ പരീക്ഷിക്കണമെന്ന മുറവിളി ഉയരുന്നതിനിടെയാണ് സഹീർ ഖാൻ്റെ പരാമർശം. 21 ഏകദിന ഇന്നിങ്ങ്സുകളിൽ നിന്ന് 24 ബാറ്റിംഗ് ശരാശരിയിൽ 433 റൺസാണ് സൂര്യയ്ക്ക് ഏകദിനത്തിലുള്ളത്. സഞ്ജുവാകട്ടെ 10 ഏകദിന ഇന്നിങ്ങ്സുകളിൽ നിന്ന് 66 ശരാശരിയിൽ 330 റൺസാണ് നേടിയിട്ടുള്ളത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Chennai Super Kings: ഫിനിഷറായി ധോണി തുടരും, മധ്യനിര ശക്തം; ചെന്നൈ സൂപ്പര്‍ കിങ്‌സ് സാധ്യത ഇലവന്‍ ഇങ്ങനെ