വിജയത്തിലേക്ക് കോഹ്‌ലിയുടെ സിക്‍സര്‍, രണ്ടാം ട്വന്‍റി20യില്‍ ലങ്കയെ വീഴ്ത്തി ഇന്ത്യ !

സുബിന്‍ ജോഷി
ചൊവ്വ, 7 ജനുവരി 2020 (22:22 IST)
മഴനനഞ്ഞ് മാഞ്ഞുപോയ ആദ്യ ട്വന്‍റി20 മത്സരത്തിന്‍റെ നിരാശ ഇന്ത്യ മറികടന്നു. ശ്രീലങ്കയ്ക്കെതിരായ രണ്ടാം ട്വന്‍റി20 മത്സരത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. നായകന്‍ വിരാട് കോഹ്‌ലി സിക്‍സര്‍ അടിച്ചാണ് ഇന്ത്യയ്ക്കായി വിജയ റണ്‍ നേടിയത്.
 
ആദ്യം ബാറ്റ് ചെയ്‌ത ശ്രീലങ്ക ഒമ്പത് വിക്കറ്റ് നഷ്‌ടത്തില്‍ 142 റണ്‍സ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ മൂന്നുവിക്കറ്റുകള്‍ മാത്രം നഷ്‌ടപ്പെടുത്തി 144 റണ്‍സെടുത്തു. ഓപ്പണര്‍ കെ എല്‍ രാഹുലാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. 32 പന്തുകള്‍ നേരിട്ട രാഹുല്‍ 45 റണ്‍സെടുത്ത് ക്ലീന്‍ ബൌള്‍ഡായി.
 
ശിഖര്‍ ധവാന്‍ 29 പന്തുകളില്‍ നിന്ന് 32 റണ്‍സെടുത്തു. ശ്രേയസ് അയ്യര്‍ 26 പന്തുകളില്‍ നിന്ന് 34 റണ്‍സെടുത്തു. വിരാട് കോഹ്‌ലിയാകട്ടെ 17 പന്തുകള്‍ നേരിട്ട് 30 റണ്‍സെടുത്തു. ഇതില്‍ ഒരു ബൌണ്ടറിയും രണ്ട് പടുകൂറ്റന്‍ സിക്സറുകളും ഉള്‍പ്പെടുന്നു. റിഷഭ് പന്ത് ഒരു റണ്‍സെടുത്ത് പുറത്താകാതെ നിന്നു.
 
ലങ്കന്‍ ബൌളര്‍മാരില്‍ ഡിസില്‍‌വ രണ്ട് വിക്കറ്റുകള്‍ വീഴ്‌ത്തി. നായകന്‍ ലസിത് മലിംഗയ്ക്ക് വിക്കറ്റുകള്‍ ഒന്നും ലഭിച്ചില്ലെന്ന് മാത്രമല്ല, നാലോവറുകളില്‍ 41 റണ്‍സ് വിട്ടുകൊടുക്കുകയും ചെയ്‌തു.
 
ഇന്ത്യന്‍ ബൌളര്‍മാരില്‍ ശാര്‍ദ്ദൂല്‍ താക്കൂര്‍ മൂന്ന് വിക്കറ്റുകള്‍ നേടി. സൈനിയും കുല്‍‌ദീപ് യാദവും രണ്ട് വിക്കറ്റുകള്‍ വീതം സ്വന്തമാക്കി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Shreyas Iyer: ശ്രേയസ് അയ്യരെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി

India vs Australia, 1st T20I: മഴ വില്ലനായി, ഇന്ത്യ-ഓസ്‌ട്രേലിയ ഒന്നാം ടി20 ഉപേക്ഷിച്ചു

ബാറ്റിങ്, ബൗളിംഗ്, ഓൾ റൗണ്ടർ: 3 റാങ്കിങ്ങിലും ആദ്യ 3 സ്ഥാനത്ത്, അമ്പരപ്പിക്കുന്ന നേട്ടം സ്വന്തമാക്കി ആഷ് ഗാർഡ്നർ

Rohit Sharma: അന്ന് കോലിയുടെ നിഴലില്‍ രണ്ടാമനാകേണ്ടി വന്നവന്‍, ഇന്ന് സാക്ഷാല്‍ സച്ചിനെ മറികടന്ന് സ്വപ്‌നനേട്ടം; ഹിറ്റ്മാന്‍ പറയുന്നു, 'ഒന്നും കഴിഞ്ഞിട്ടില്ല'

നായകനായി 3 ഫോർമാറ്റിലും ആദ്യ കളിയിൽ തോറ്റു, കോലിയ്ക്ക് മാത്രമുണ്ടായിരുന്ന ചീത്തപ്പേര് സ്വന്തമാക്കി ഗിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗ്രാൻസ്ലാം ചരിത്രത്തിലെ പ്രായം കൂടിയ ജേതാവ്, 45 വയസ്സിൽ ടെന്നീസ് കോർട്ടിനോട് വിടപറഞ്ഞ് രോഹൻ ബൊപ്പണ്ണ,

Ind vs Aus: സഞ്ജു പുറത്ത്, കീപ്പറായി ജിതേഷ്, ഓസ്ട്രേലിയക്കെതിരായ മൂന്നാം ടി20യിൽ ടോസ് നേടിയ ഇന്ത്യയ്ക്ക് ബൗളിംഗ്

ടി20 ലോകകപ്പിന് തൊട്ടുമുന്‍പായി അപ്രതീക്ഷിത നീക്കം, വിരമിക്കല്‍ പ്രഖ്യാപനവുമായി കെയ്ന്‍ വില്യംസണ്‍

Women's ODI Worldcup Final : മഴ കളിമുടക്കിയാൽ കിരീടം ആർക്ക്?, ഇന്ത്യ- ദക്ഷിണാഫ്രിക്ക ഫൈനലിൽ വില്ലനായി മഴയെത്താൻ സാധ്യത

Sanju Samson: സഞ്ജു ഡൽഹിയിലേക്ക് തന്നെ, പകരമായി ഇന്ത്യൻ സൂപ്പർ താരത്തെ കൈമാറും, അണിയറയിൽ ഒരുങ്ങുന്നത് വമ്പൻ നീക്കങ്ങൾ

അടുത്ത ലേഖനം
Show comments