Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒടുവില്‍ പാക്കിസ്ഥാനും സമ്മതിച്ചു ! ഈ രണ്ട് ഇന്ത്യന്‍ താരങ്ങളെ പേടി, കോലിയും രോഹിത്തും അല്ല

India vs Pakistan
, വെള്ളി, 22 ഒക്‌ടോബര്‍ 2021 (08:27 IST)
ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടത്തിന്റെ ചൂടിലാണ് ആരാധകര്‍. ടി 20 ലോകകപ്പില്‍ ഒക്ടോബര്‍ 24 ഞായറാഴ്ചയാണ് ചിരവൈരികളായ ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടുന്നത്. ഇന്ത്യന്‍ ടീമിലെ രണ്ട് താരങ്ങളെ പാക്കിസ്ഥാന്‍ പേടിക്കുന്നതായാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍. പാക്കിസ്ഥാന്‍ ബാറ്റിങ് പരിശീലകന്‍ മാത്യു ഹെയ്ഡന്‍ തന്നെയാണ് ഇക്കാര്യം തുറന്നുപറഞ്ഞത്. നായകന്‍ വിരാട് കോലിയോ ഉപനായകന്‍ രോഹിത് ശര്‍മയോ അല്ല പാക്കിസ്ഥാനെ പേടിപ്പിക്കുന്നത്. മറിച്ച് കെ.എല്‍.രാഹുലിനെയും റിഷഭ് പന്തിനെയുമാണ് തങ്ങള്‍ പേടിക്കുന്നതെന്ന് ഹെയ്ഡന്‍ പറഞ്ഞു. ഇരുവരും മികച്ച രീതിയിലാണ് ഇപ്പോള്‍ ബാറ്റ് ചെയ്യുന്നതെന്നും പാക്കിസ്ഥാന്‍ ടീമിന് ഇരുവരുടെയും ഫോം തലവേദനയാകുമെന്നും ഹെയ്ഡന്‍ പറഞ്ഞു. ഐപിഎല്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് ഗുണം ചെയ്‌തെന്നും ഹെയ്ഡന്‍ കൂട്ടിച്ചേര്‍ത്തു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ട്വന്റി 20 ലോകകപ്പിന് നാളെ തുടക്കം; കരുത്തര്‍ കളത്തിലേക്ക്