Select Your Language

Notifications

webdunia
webdunia
webdunia
webdunia

India vs England ODI World Cup Match: ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെതിരെ, സാധ്യത ഇലവന്‍

പരുക്കേറ്റ് വിശ്രമത്തില്‍ കഴിയുന്ന ഹാര്‍ദിക് പാണ്ഡ്യ ഇന്ത്യക്കായി കളിക്കില്ല

India predicted 11 against England
, ഞായര്‍, 29 ഒക്‌ടോബര്‍ 2023 (07:46 IST)
India vs England ODI World Cup Match: ലോകകപ്പില്‍ ഇന്ത്യ-ഇംഗ്ലണ്ട് മത്സരം ഇന്ന്. ലഖ്നൗ അടല്‍ ബിഹാരി വാജ്പേയ് സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് രണ്ട് മുതലാണ് മത്സരം. ഇരു ടീമുകളുടേയും ലോകകപ്പിലെ ആറാം മത്സരമാണ് ഇത്. സ്റ്റാര്‍ സ്പോര്‍ട്സിലും ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലും മത്സരം തത്സമയം കാണാം. 
 
പരുക്കേറ്റ് വിശ്രമത്തില്‍ കഴിയുന്ന ഹാര്‍ദിക് പാണ്ഡ്യ ഇന്ത്യക്കായി കളിക്കില്ല. പകരം രവിചന്ദ്രന്‍ അശ്വിന്‍ വേണോ സൂര്യകുമാര്‍ യാദവ് വേണോ എന്ന ആലോചനയിലാണ് ടീം മാനേജ്മെന്റ്. സൂര്യകുമാറിന് പ്ലേയിങ് ഇലവനില്‍ അവസരം നല്‍കി വിരാട് കോലി, ശുഭ്മാന്‍ ഗില്‍ എന്നിവരെ പാര്‍ട് ടൈം ബൗളര്‍മാരായി ഉപയോഗിക്കാനാണ് സാധ്യത കൂടുതല്‍. 
 
സാധ്യത ഇലവന്‍: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ.എല്‍.രാഹുല്‍, സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Netherlands vs Bangladesh ODI World Cup Match: ഓറഞ്ച് പടയുടെ ശൗര്യം അറിഞ്ഞ് ബംഗ്ലാദേശും, 87 റണ്‍സിന്റെ തോല്‍വി