നിര്‍ണായക മത്സരത്തില്‍ പരീക്ഷണത്തിന് തയ്യാറല്ല; സെമി ഫൈനലില്‍ ഇന്ത്യയുടെ സാധ്യത ഇലവന്‍
കെ.എല്‍.രാഹുലും രോഹിത് ശര്‍മയും തന്നെയായിരിക്കും ഓപ്പണര്‍മാര്‍
ട്വന്റി 20 ലോകകപ്പ് സെമി ഫൈനലില്‍ പരീക്ഷണത്തിനു മുതിരാതെ ഇന്ത്യ. മുന്‍ മത്സരങ്ങളിലേതിനു സമാനമായ ടീമിനെ ഇന്ന് ഇറക്കും. ഇംഗ്ലണ്ടാണ് എതിരാളിയെന്ന് കരുതി ടീമില്‍ അഴിച്ചുപണികള്‍ വേണ്ട എന്നാണ് പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്റെ തീരുമാനം.
കെ.എല്‍.രാഹുലും രോഹിത് ശര്‍മയും തന്നെയായിരിക്കും ഓപ്പണര്‍മാര്‍. വിരാട് കോലിയും സൂര്യകുമാര്‍ യാദവും മധ്യനിരയ്ക്ക് ബലമേകും. ഹാര്‍ദിക് പാണ്ഡ്യ, റിഷഭ് പന്ത്, അക്ഷര്‍ പട്ടേല്‍, രവിചന്ദ്രന്‍ അശ്വിന്‍, ബുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിങ് എന്നിവരും പ്ലേയിങ് ഇലവനില്‍ ഉണ്ടായിരിക്കും.
ഇന്ന് ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30 മുതലാണ് ഇന്ത്യ-ഇംഗ്ലണ്ട് സെമി ഫൈനല്‍ മത്സരം. സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലും മത്സരം തത്സമയം കാണാം.