Select Your Language

Notifications

webdunia
webdunia
webdunia
webdunia

Asia Cup, India vs Pakistan: ഇഷാന്‍ കിഷനെ ഓപ്പണറാക്കാന്‍ സ്വയം താഴേക്ക് ഇറങ്ങും, രോഹിത് നാലാം നമ്പറിലേക്ക് ! പാക്കിസ്ഥാനെതിരെ പരീക്ഷണത്തിനു സാധ്യത

Asia Cup, India vs Pakistan: ഇഷാന്‍ കിഷനെ ഓപ്പണറാക്കാന്‍ സ്വയം താഴേക്ക് ഇറങ്ങും, രോഹിത് നാലാം നമ്പറിലേക്ക് ! പാക്കിസ്ഥാനെതിരെ പരീക്ഷണത്തിനു സാധ്യത
, വെള്ളി, 1 സെപ്‌റ്റംബര്‍ 2023 (15:49 IST)
Asia Cup, India vs Pakistan: ഏഷ്യാ കപ്പില്‍ പാക്കിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യയുടെ ടോപ് ഓര്‍ഡര്‍ ബാറ്റിങ് ലൈനപ്പില്‍ പരീക്ഷണത്തിനു സാധ്യത. കെ.എല്‍.രാഹുലിന്റെ അഭാവത്തെ തുടര്‍ന്നാണ് ഇന്ത്യ ടോപ് ഓര്‍ഡറില്‍ ചില മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ആലോചിക്കുന്നത്. നായകന്‍ രോഹിത് ശര്‍മ മധ്യനിരയിലേക്ക് ഇറങ്ങിയേക്കും. ഇന്നത്തെ ടീം മീറ്റിങ്ങില്‍ ആയിരിക്കും ഇതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം എടുക്കുക. 
 
ഇഷാന്‍ കിഷനെ ഓപ്പണറാക്കാന്‍ വേണ്ടിയാണ് രോഹിത് മധ്യനിരയിലേക്ക് ഇറങ്ങുന്ന കാര്യം ആലോചിക്കുന്നത്. മധ്യനിരയില്‍ ഇഷാന്‍ ഇതുവരെ തിളങ്ങിയിട്ടില്ല. മാത്രമല്ല നാലാം നമ്പറില്‍ ഇഷാന്റെ പ്രകടനം വളരെ മോശവുമാണ്. ഇങ്ങനെയൊരു സാഹചര്യത്തില്‍ സ്വയം മധ്യനിരയിലേക്ക് ഇറങ്ങി ബാറ്റിങ് ഓര്‍ഡറില്‍ മാറ്റം വരുത്താനാണ് രോഹിത് ആലോചിക്കുന്നത്. അതേസമയം വിരാട് കോലി മൂന്നാം നമ്പറില്‍ തന്നെ തുടരും. ശ്രേയസ് അയ്യര്‍ അഞ്ചാമനായി ഇറങ്ങേണ്ടി വരും. 
 
സാധ്യത ഇലവന്‍: ശുഭ്മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍, വിരാട് കോലി, രോഹിത് ശര്‍മ, ശ്രേയസ് അയ്യര്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Asia Cup 2023, India vs Pakistan : ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരം കാണാന്‍ കാത്തിരിക്കുന്നവര്‍ക്ക് തിരിച്ചടി ! കളി നടക്കാന്‍ സാധ്യത കുറവ്, കാരണം ഇതാണ്