Webdunia - Bharat's app for daily news and videos

Install App

ഇന്ത്യൻ ടീം ന്യൂസിലൻഡിലേക്കില്ല, പര്യടനം മാറ്റി: പോരാട്ടം അടുത്ത വർഷം

Webdunia
വ്യാഴം, 16 സെപ്‌റ്റംബര്‍ 2021 (21:16 IST)
ന്യൂസിലൻഡിൽ നടത്താനിരുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പര്യടനം മാറ്റി. ന്യൂസിലൻഡ് ക്രിക്കറ്റ് ബോർഡാണ് ഇപ്പോൾ പര്യടനം വേണ്ടെന്ന് വെച്ചത്. കൊവിഡ് സാഹചര്യം കണക്കിലെടുത്താണ് കിവി ബോർഡിന്റെ പുതിയ തീരുമാനം.
 
2023ൽ നടക്കാനിരിക്കുന്ന ഏകദിന സൂപ്പർ ലീഗ് പോരാട്ടവുമായി ബന്ധപ്പെട്ട് ന്യൂസിലൻഡിൽ മൂന്ന് ഏകദിനങ്ങൾ കളിക്കാനായിരുന്നു കോലിയും സംഘവും ഒരുങ്ങിയിരുന്നത്. ഇന്ത്യൻ ടീം പര്യടനം നടത്തില്ലെന്നും ഇതുമായി ബന്ധപ്പെട്ട് തീരുമാനിച്ചിരുന്ന പോരാട്ടങ്ങൾ അടുത്ത വർഷം നടത്തുമെന്നുമാണ് കിവിബോർഡ് വിശദീകരിച്ചത്.
 
പുതിയ ഫിക്‌സ്ചറുകൾ പ്രകാരം ന്യൂസിലൻഡ്, നെതർ‌ലൻഡ്‌സ്, ദക്ഷിണാഫ്രിക്ക,ബംഗ്ലാദേശ് ടീമുകളുമായുള്ള മത്സരത്തിന് മാത്രമാകും ടി20 ലോകകപ്പിന് ശേഷം ന്യൂസിലൻഡ് ആതിഥ്യം വഹിക്കുക. മാറ്റിവെച്ച പരമ്പര ഓസീസിൽ നടക്കുന്ന 2022ലെ ടി20 ലോകകപ്പിന് ശേഷം നടത്താനാണ് തീരുമാനം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

പരിചയമില്ലാത്തവരുടെ നിരയാണ്, പക്ഷേ ഇന്ത്യയെ തകർക്കുക ഇംഗ്ലണ്ടിന് എളുപ്പമാകില്ല: ഡെയ്ൽ സ്റ്റെയ്ൻ

ഒരവസരം കൂടെ ലഭിച്ചാൽ കളിക്കാർക്ക് വേണ്ടി ഞാൻ പോകും, എന്നാൽ പാകിസ്ഥാൻ ക്രിക്കറ്റിനെ രക്ഷിക്കാൻ അത് മതിയാകില്ല: ഗാരി കേസ്റ്റൺ

2024ലെ ലോകകപ്പ് തോൽവിയായിരുന്നു ചിന്തയിൽ, അങ്ങനെ വിട്ടുകൊടുക്കരുതെന്ന് തോന്നലാണ് മോട്ടിവേഷൻ തന്നത്: എയ്ഡൻ മാർക്രം

സഞ്ജു... മോനെ തകർത്തേക്കണെ, ഇന്ത്യ- ന്യൂസിലൻഡ് ടി20 മത്സരം കാര്യവട്ടത്ത്, ഷെഡ്യൂൾ അറിയാം

ഇൻട്രാ സ്ക്വാഡ് മത്സരത്തിൽ,അതിവേഗത്തിൽ സെഞ്ചുറി നേടി സർഫറാസ്, വിക്കറ്റൊന്നും വീഴ്ത്താനാകാതെ ബുമ്ര

അടുത്ത ലേഖനം
Show comments