Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഹാമിൾട്ടണിൽ കാത്തിരിക്കുന്നത് ബാറ്റിങ് വെടിക്കെട്ട്, ഇന്ത്യൻ ടീമിൽ മാറ്റത്തിന് സാധ്യത

ഹാമിൾട്ടണിൽ കാത്തിരിക്കുന്നത് ബാറ്റിങ് വെടിക്കെട്ട്, ഇന്ത്യൻ ടീമിൽ മാറ്റത്തിന് സാധ്യത

അഭിറാം മനോഹർ

, ചൊവ്വ, 28 ജനുവരി 2020 (13:17 IST)
ഇന്ത്യ-ന്യൂസിലന്‍ഡ് ടി20 പരമ്പരയിലെ മൂന്നാം മത്സരം നാളെ ഹാമില്‍ട്ടണിൽ വെച്ച് നടക്കും. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ പരമ്പര ലക്ഷ്യമിട്ടായിരിക്കും ഹാമിൾട്ടണിൽ നടക്കുന്ന മൂന്നാം മത്സരത്തിനിറങ്ങുക. ഹാമിൾട്ടണിലെ പിച്ച് ഓക്‌ലൻഡിലെ പോലെ തന്നെ ബാറ്റിങ്ങിനെ തുണക്കുന്ന പിച്ചാണെന്നാണ് സൂചന. മൂന്നാം മത്സരത്തിന് ഇന്ത്യ ഇറങ്ങുമ്പോൾ പക്ഷേ ടീമിൽ മാറ്റങ്ങളുണ്ടാവാൻ സാധ്യതയുണ്ട്.
 
ഓപ്പണിങിൽ ആദ്യ രണ്ട് മത്സരങ്ങളിലും കാര്യമായ പ്രകടനങ്ങൾ നടത്താൻ സാധിച്ചില്ലെങ്കിൽ പോലും രോഹിത് ശർമ്മ തന്നെയാകും മൂന്നാം മത്സരത്തിൽ കെ എൽ രാഹുലിനൊപ്പം ഓപ്പണിങ്ങിനിറങ്ങുന്നത്. മികച്ച ഫോമിലുള്ള രാഹുലിനൊപ്പം രോഹിത് കൂടി ഫോമിലേക്കുയരുകയാനെങ്കിൽ മികച്ച സ്കോർ തന്നെ മത്സരത്തിൽ പിറന്നേക്കും.വണ്‍ ഡൗണില്‍ ക്യാപ്റ്റന്‍ വിരാട് കോലിയെത്തുമ്പോള്‍ നാലാം നമ്പറില്‍ ശ്രേയസ് അയ്യരും അഞ്ചാമനായി മനീഷ് പാണ്ഡയും തന്നെയായിരിക്കും കളിക്കാനിറങ്ങുക. ആറാം നമ്പറില്‍ ശിവം ദുബെ ഇറങ്ങുമ്പോള്‍ ഏഴാമനായി രവീന്ദ്ര ജഡേജ എത്തും.
 
ബൗളിങിലായിരിക്കും ഇന്ത്യ മാറ്റം വരുത്താൻ സാധ്യത. ആദ്യ രണ്ട് കളികളിലും ഒട്ടേറെ റണ്‍സ് വഴങ്ങിയ ഷര്‍ദ്ദുല്‍ ഠാക്കൂറിന് പകരം നവ്‌ദീപ് സൈനിയെ ഇന്ത്യ അന്തിമ ഇലവനിൽ കളിപ്പിക്കാനാണ് സാധ്യത. ഷാർദ്ദുൽ ബാറ്റ് ചെയ്യും എന്നത് അനുകൂല ഘടകമാണെങ്കിലും റണ്ണുകൾ ഒട്ടേറെ വിട്ടുകൊടുക്കുന്നത് തിരിച്ചടിയായേക്കും. പേസർമാരായി മുഹമ്മദ് ഷമിയും ജസ്‌പ്രീത് ബു‌മ്രയും തുടരും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഓസ്ട്രേലിയൻ ഓപ്പൺ: ഫെഡറർ,ജോക്കോവിച്ച്,നാദാൽ ക്വാർട്ടറിൽ