ശ്രീലങ്കയ്ക്കെതിരായ ട്വന്റി 20 പമ്പരയില്‍ മലയാളി താരം സഞ്ജു സാംസണ് കൂടുതല്‍ പരിഗണന. വിക്കറ്റ് കീപ്പര്‍ ബാറ്ററായി സഞ്ജുവിനെ പരിഗണിക്കുമെന്നാണ് റിപ്പോര്‍ട്ട്. ആദ്യ ട്വന്റി 20 മത്സരത്തിലെ പ്ലേയിങ് ഇലവനില്‍ സഞ്ജു സ്ഥാനം പിടിക്കും. രോഹിത് ശര്‍മയും ഇഷാന് കിഷനുമായിരിക്കും ഓപ്പണര്‍മാര്‍.
മധ്യനിരയില്‍ ശ്രേയസ് അയ്യര്‍, സഞ്ജു സാംസണ്, സൂര്യകുമാര്‍ യാദവ് എന്നിവര്‍ ബാറ്റ് ചെയ്യാനെത്തും. ഓള്‍റൗണ്ടര്‍മാരായി വെങ്കടേഷ് അയ്യരും രവീന്ദ്ര ജഡേജയും. ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, യുസ്വേന്ദ്ര ചഹല്‍ എന്നിവരായിരിക്കും ബൗളര്‍മാര്‍.