Select Your Language

Notifications

webdunia
webdunia
webdunia
webdunia

Sanju Samson: സഞ്ജുവോ ജിതേഷോ? സീനിയേഴ്‌സ് തിരിച്ചെത്തുമ്പോള്‍ പുറത്താവുന്നത് ആര്?

Sanju samson,Jitesh sharma,wicket keeper,T20

അഭിറാം മനോഹർ

, വ്യാഴം, 11 ജനുവരി 2024 (12:55 IST)
ഇന്ത്യ അഫ്ഗാനിസ്ഥാന്‍ ടി20 പരമ്പരയ്ക്ക് നാളെ തുടക്കം. 2022ലെ ടി20 ലോകകപ്പ് സെമിഫൈനല്‍ തോല്‍വിക്ക് ശേഷം വിരാട് കോലിയും രോഹിത് ശര്‍മയും ഇന്ത്യയ്ക്കായി ടി20 മത്സരം കളിക്കാനിറങ്ങുന്നുവെന്ന പ്രത്യേകതയും നാളെ നടക്കുന്ന മത്സരത്തിനുണ്ട്. കഴിഞ്ഞ ഒരു വര്‍ഷക്കാലത്തിന് മുകളിലായി കോലിയും രോഹിത്തുമില്ലാതെയാണ് ഇന്ത്യ ടി20 മത്സരങ്ങള്‍ കളിക്കുന്നത്. രോഹിത്തിന്റെ അസ്സാന്നിധ്യത്തില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയായിരുന്നു ഇന്ത്യയുടെ ടി20 ടീമിനെ നയിച്ചിരുന്നത്.
 
കോലിയും രോഹിത്തും ടീമില്‍ തിരിച്ചെത്തുന്നതോടെ ഇന്ത്യയുടെ ടീം കോമ്പിനേഷനെ പറ്റി വലിയ ചര്‍ച്ചകളാണ് ഉയരുന്നത്. ഹാര്‍ദ്ദിക് പാണ്ഡ്യ,ശ്രേയസ് അയ്യര്‍ എന്നിവര്‍ കൂടി തിരിച്ചെത്തുന്ന പക്ഷം സീനിയര്‍ താരങ്ങളെ ഉള്‍ക്കൊള്ളിക്കാനായി ടി20 ടീം ഇന്ത്യ മാറ്റിപണിയേണ്ടിവരുമെന്ന് ഉറപ്പാണ്. അഫ്ഗാനെതിരായ പരമ്പരയില്‍ വിക്കറ്റ് കീപ്പിംഗ് താരമായി സഞ്ജു സാംസണ്‍, ജിതേഷ് ശര്‍മ എന്നിവരെയാണ് ടീം പരിഗണിക്കുന്നത്. രോഹിത് തിരിച്ചെത്തുന്നതോടെ ഗില്‍,യശ്വസി ജയ്‌സ്വാള്‍ എന്നിവരില്‍ ആര്‍ക്കെങ്കിലും ഓപ്പണിംഗ് റോളില്‍ നിന്നും മാറേണ്ടിവരും. വിരാട് കോലി മൂന്നാമതെത്തുമ്പോള്‍ തിലക് വര്‍മയാകും നാലാം നമ്പറില്‍ കളിക്കാനിറങ്ങുക. സ്‌പെഷ്യലിസ്റ്റ് ബാറ്ററായി സഞ്ജു വരികയാണെങ്കില്‍ സഞ്ജുവിനെ നാലാം നമ്പറില്‍ കളിപ്പിക്കും. വിക്കറ്റ് കീപ്പറായി സഞ്ജുവിനേക്കാള്‍ സാധ്യത ജിതേഷ് ശര്‍മയ്ക്കാണെന്നാണ് ലഭ്യമാകുന്ന വിവരം.
 
രവീന്ദ്ര ജഡേജയുടെ അഭാവത്തില്‍ അക്‌സര്‍ പട്ടേലാകും സ്പിന്‍ ഓള്‍റൗണ്ടറായി ഏഴാം നമ്പറില്‍ എത്തുക. സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി കുല്‍ദീപ് യാദവും ടീമില്‍ ഇടം നേടിയേക്കും. ആര്‍ഷദീപ് സിംഗ്,ആവേശ് ഖാന്‍,മുകേഷ് കുമാര്‍ എന്നിവരാകും പേസ് ബൗളിംഗ് യൂണിറ്റിനെ നയിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Mohammad shami Hasin Jahan: വാതുവെപ്പുകാരൻ, ഗാർഹീക പീഡനം നടത്തുന്ന ഭർത്താവ്, ഒടുവിൽ ബിസിസിഐ കോണ്ട്രാക്റ്റിൽ നിന്ന് പോലും ഷമി പുറത്തായി, ഇന്നിപ്പോൾ ഇന്ത്യയുടെ ഹീറോ