Webdunia - Bharat's app for daily news and videos

Install App

രാഹുലിന് പകരം പന്ത്? പേസിനെ തുണയ്ക്കുന്ന പിച്ചിൽ അശ്വിന് പകരം ഹർഷൽ, ഇന്ത്യയുടെ ഇന്നത്തെ സാധ്യത ഇലവൻ

Webdunia
ഞായര്‍, 30 ഒക്‌ടോബര്‍ 2022 (08:48 IST)
ടി20 ലോകകപ്പിലെ മൂന്നാം മത്സരത്തിൽ ഇന്ത്യ ഇന്ന് ദക്ഷിണാഫ്രിക്കയെ നേരിടും. നാലരയ്ക്ക് പെർത്തിലാണ് മത്സരം. ഇന്നത്തെ മത്സരം വിജയിക്കാനായാൽ ഇന്ത്യയ്ക്ക് സെമി ഉറപ്പിക്കാം. അതേസമയം കഴിഞ്ഞ മത്സരത്തിൽ ബംഗ്ലാദേശിനെതിരായ വിജയത്തോടെ വലിയ ആത്മവിശ്വാസമായാണ് ദക്ഷിണാഫ്രിക്കയെത്തുക. മുൻനിരയ്ക്കൊപ്പം പേസർമാർ കൂടി മികച്ച പ്രകടനം നടത്തിയത് ദക്ഷിണാഫ്രിക്കയ്ക്ക് അനുകൂലമാണ്.
 
ആദ്യ രണ്ട് മത്സരങ്ങളിലും തിളങ്ങിയ വിരാട് കോലി തന്നെയാകും ഇന്നത്തെ മത്സരത്തിലെയും ശ്രദ്ധാകേന്ദ്രം. നെതർലൻഡ്സിനെതിരായ മത്സരത്തിൽ നായകൻ രോഹിത് ശർമ ഫോമിലേക്കെത്തിയതും ഇന്ത്യയ്ക്ക് ആശ്വാസമാണ്. അതേസമയം ആദ്യ 2 മത്സരങ്ങളിൽ പരാജയപ്പെട്ട കെ എൽ രാഹുലിന് ഇന്നത്തെ മത്സരം നിർണായകമാണ്. ഓപ്പണിങ് സ്ഥാനത്ത് ഇന്നും കെ എൽ രാഹുൽ തന്നെ തുടരാനാണ് സാധ്യത.
 
അതേസമയം പേസിനെ തുണയ്ക്കുന്ന പെർത്തിലെ പിച്ചിൽ സ്പെഷ്യലിസ്റ്റ് സ്പിന്നറായ അശ്വിനെ ഇന്ത്യ ഇന്ന് ഉൾപ്പെടുത്തിയേക്കില്ല. അധിക പേസറെ ടീമിലെടുക്കാൻ തീരുമാനിച്ചാൽ അശ്വിന് പകരം ഹർഷൽ പട്ടേൽ ടീമിൽ ഇടം നേടും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ബുമ്രയെ ടെസ്റ്റ് ക്യാപ്റ്റനാക്കാതിരുന്നത് ശരിയായ തീരുമാനം, പിന്തുണച്ച് റിക്കി പോണ്ടിംഗ്

ഇന്ത്യ ടെസ്റ്റ് പരമ്പരയിൽ നാണം കെട്ടാൽ, ഫാൻസും ബോർഡും ആവശ്യപ്പെട്ടാൽ കോലി ടെസ്റ്റിൽ തിരിച്ചെത്തും

Portugal vs Spain: നിൻ്റെ പ്രായമാടാ എൻ്റെ എക്സ്പീരിയൻസ്, നേഷൻസ് ലീഗിൽ ഇന്ന് റൊണാൾഡോയും യമാലും നേർക്കുനേർ

ബിസിസിഐയ്ക്ക് ശ്രേയസിന്റെ ചെക്ക്, ലിമിറ്റഡ് ഓവര്‍ ക്യാപ്റ്റന്‍സിയിലേക്ക് പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്

കോലിയും രോഹിത്തും പോയതോടെ ആളും ആരവവുമില്ല, ഇന്ത്യൻ ടീമിനെ ഇംഗ്ലണ്ടിൽ വരവേൽക്കാൻ ആരാധകരില്ല!

അടുത്ത ലേഖനം
Show comments