Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാഹുലിനെ പുറത്തിരുത്തി പന്തിനെ ഓപ്പണറാക്കുമോ? ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തില്‍ ഇന്ത്യയുടെ സാധ്യത ഇലവന്‍ ഇങ്ങനെ

ബാറ്റിങ്ങില്‍ മോശം ഫോമിലുള്ള കെ.എല്‍.രാഹുലിനെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ പുറത്തിരുത്താന്‍ ഇന്ത്യ തയ്യാറാകുമോ എന്ന ചോദ്യമാണ് ഇപ്പോള്‍ ആരാധകര്‍ക്കുള്ളത്

India predicted 11 against South Africa
, ശനി, 29 ഒക്‌ടോബര്‍ 2022 (16:24 IST)
ട്വന്റി 20 ലോകകപ്പില്‍ മൂന്നാം മത്സരത്തിനായി ഇന്ത്യ നാളെ ഇറങ്ങും. ശക്തരായ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളികള്‍. തുടര്‍ച്ചയായ മൂന്നാം ജയം ലക്ഷ്യമിട്ടാണ് ഇന്ത്യ നാളെ ദക്ഷിണാഫ്രിക്കയെ നേരിടുക. 
 
ബാറ്റിങ്ങില്‍ മോശം ഫോമിലുള്ള കെ.എല്‍.രാഹുലിനെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ പുറത്തിരുത്താന്‍ ഇന്ത്യ തയ്യാറാകുമോ എന്ന ചോദ്യമാണ് ഇപ്പോള്‍ ആരാധകര്‍ക്കുള്ളത്. രാഹുലിന് പകരം റിഷഭ് പന്തിനെ ഓപ്പണറാക്കിയേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ രാഹുലിന് ഒരു അവസരം കൂടി നല്‍കാനാണ് ഇന്ത്യയുടെ തീരുമാനം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ രോഹിത് ശര്‍മയ്‌ക്കൊപ്പം ഓപ്പണ്‍ ചെയ്യുക രാഹുല്‍ തന്നെയായിരിക്കും. 
 
സാധ്യത ഇലവന്‍: രോഹിത് ശര്‍മ, കെ.എല്‍.രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, ദിനേശ് കാര്‍ത്തിക്ക്, രവിചന്ദ്രന്‍ അശ്വിന്‍, അക്ഷര്‍ പട്ടേല്‍, ബുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് ഷമി 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അനായാസം സെമിയിലെത്തുമോ ഇന്ത്യ? കടമ്പകള്‍ ഇനിയുമുണ്ട്