Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദക്ഷിണാഫ്രിക്കയിലെ ടീം ഇന്ത്യയുടെ പരാജയം; ക്രിക്കറ്റ് ലോകം കാത്തിരുന്ന പ്രതികരണവുമായി ധോണി രംഗത്ത്

ദക്ഷിണാഫ്രിക്കയിലെ ടീം ഇന്ത്യയുടെ പരാജയം; ക്രിക്കറ്റ് ലോകം കാത്തിരുന്ന പ്രതികരണവുമായി ധോണി രംഗത്ത്

ദക്ഷിണാഫ്രിക്കയിലെ ടീം ഇന്ത്യയുടെ പരാജയം; ക്രിക്കറ്റ് ലോകം കാത്തിരുന്ന പ്രതികരണവുമായി ധോണി രംഗത്ത്
ന്യൂഡല്‍ഹി , വെള്ളി, 19 ജനുവരി 2018 (18:02 IST)
ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ മോശം ഫോം തുടരുന്ന വിരാട് കോഹ്‌ലിക്കും സംഘത്തിനുമെതിരെ വിശമര്‍ശനങ്ങള്‍ ശക്തമായി തുടരവെ പ്രതികരണവുമായി മുന്‍ നായകനും കോഹ്‌ലിയുടെ അടുപ്പക്കാരനുമായ മഹേന്ദ്ര സിംഗ് ധോണി രംഗത്ത്.

ദക്ഷിണാഫ്രിക്കയിലെ ഇന്ത്യന്‍ ടീമിന്റെ പ്രകടനത്തില്‍ ധോണി എന്തു പറയുമെന്ന ആകാംക്ഷ നിലനില്‍ക്കെയാണ് നയം വ്യക്തമാക്കി മഹി രംഗത്തുവന്നത്. എന്നാല്‍, കോഹ്‌ലിയേയും ടീമിനെയും പിന്തുണയ്‌ക്കുന്ന തരത്തിലുള്ള പ്രസ്‌താവനയാണ് ധോണിയില്‍ നിന്നുമുണ്ടായത്.

“ നമ്മള്‍ ടീമിന്റെ തോല്‍‌വിയെക്കുറിച്ച് സംസാരിക്കുമ്പോള്‍ നേട്ടങ്ങള്‍ കാണാതെ പോകരുത്. കഴിഞ്ഞ രണ്ട് ടെസ്‌റ്റുകളിലും നമുക്ക് വിജയ സാധ്യത ഉണ്ടായിരുന്നുവെന്ന കാര്യത്തില്‍ സംശമില്ല. എന്നാല്‍, 20 വിക്കറ്റുകള്‍ നേടാന്‍ നമുക്ക് സാധിച്ചുവെന്ന കാര്യം മറക്കരുത്. ഇന്ത്യയില്‍ ആണെങ്കിലും പുറത്താണെങ്കിലും 20 വിക്കറ്റുകള്‍ നേടുക എന്നത് വലിയ കാര്യമാണ്. ടെസ്‌റ്റ് വിജയിക്കണമെങ്കില്‍ ഇത്രയും വിക്കറ്റുകള്‍ നേടുക തന്നെ വേണം” - ധോണി വ്യക്തമാക്കി.

വിജസാധ്യത ഉണ്ടായിരുന്ന ഇന്ത്യന്‍ ടീമാണ് ദക്ഷിണാഫ്രിക്കയില്‍ തകര്‍ന്നടിഞ്ഞത്. കേപ് ടൗണ്‍ ടെസ്റ്റില്‍ 72 റണ്‍സിന് തോറ്റപ്പോള്‍ സെഞ്ചൂറിയനില്‍ 135 റണ്‍സിന് തോല്‍ക്കാനായിരുന്നു കോഹ്‌ലിയുടെയും സംഘത്തിന്റെയും വിധി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആരാധകരെ ഞെട്ടിച്ച് ചെന്നൈ ടീം; തിരിച്ചുവരുന്നത് ധോണിയുടെ അടുപ്പക്കാരന്‍