India Squad, Champions Trophy: ബുംറയും ജയ്‌സ്വാളും പുറത്തുപോയപ്പോള്‍ ഇന്ത്യയുടെ ചാംപ്യന്‍സ് ട്രോഫി ടീമില്‍ വന്ന മാറ്റങ്ങള്‍
നേരത്തെ ടീമില്‍ ഉണ്ടായിരുന്ന യുവതാരം യശസ്വി ജയ്‌സ്വാളും പുറത്തായി
India Squad, Champions Trophy: സ്റ്റാര്‍ പേസര്‍ ജസ്പ്രിത് ബുംറയ്ക്കു ചാംപ്യന്‍സ് ട്രോഫി നഷ്ടമാകും. പരുക്കിനെ തുടര്‍ന്ന് വിശ്രമത്തില്‍ ആയിരുന്ന താരത്തിനു ഫിറ്റ്‌നെസ് വീണ്ടെടുക്കാന്‍ സാധിച്ചില്ല. ഇതേ തുടര്‍ന്നാണ് ചാംപ്യന്‍സ് ട്രോഫി ടീമില്‍ നിന്ന് ബുംറ പുറത്തായത്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര കളിക്കുന്ന ഹര്‍ഷിത് റാണയ്ക്കാണ് ബുംറയുടെ പകരക്കാരനായി ചാംപ്യന്‍സ് ട്രോഫിക്കുള്ള ടീമില്‍ സ്ഥാനം ലഭിച്ചിരിക്കുന്നത്.
നേരത്തെ ടീമില്‍ ഉണ്ടായിരുന്ന യുവതാരം യശസ്വി ജയ്‌സ്വാളും പുറത്തായി. പകരം സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി ടീമില്‍ സ്ഥാനം പിടിച്ചു. മുഹമ്മദ് സിറാജ്, ശിവം ദുബെ എന്നിവര്‍ക്കൊപ്പം ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിലെ നോണ്‍-ട്രാവലിങ് താരമായിരിക്കും ജയ്‌സ്വാള്‍. പ്രധാന സ്‌ക്വാഡില്‍ ആരെങ്കിലും പരുക്ക് പറ്റിയോ മറ്റെന്തെങ്കിലും ആവശ്യത്തെ തുടര്‍ന്നോ പുറത്താകേണ്ടി വന്നാല്‍ മാത്രമേ നോണ്‍-ട്രാവലിങ് താരങ്ങളില്‍ നിന്നുള്ളവര്‍ ചാംപ്യന്‍സ് ട്രോഫിക്കായി ദുബായിലേക്ക് പോകേണ്ടൂ.
ഇന്ത്യ സ്‌ക്വാഡ്: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, (വൈസ് ക്യാപ്റ്റന്‍), വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ.എല്‍.രാഹുല്‍, റിഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ, ഹര്‍ഷിത് റാണ, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി