Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിന്‍ഡീസ് പര്യടനം: കോഹ്ലി തന്നെ ക്യാപ്റ്റന്‍, കാർത്തിക് പുറത്ത്; പന്ത് വിക്കറ്റ് കീപ്പർ

വിന്‍ഡീസ് പര്യടനം: കോഹ്ലി തന്നെ ക്യാപ്റ്റന്‍, കാർത്തിക് പുറത്ത്; പന്ത് വിക്കറ്റ് കീപ്പർ
, ഞായര്‍, 21 ജൂലൈ 2019 (17:17 IST)
വെസ്റ്റിന്‍ഡീസില്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ സെലക്ഷന്‍ കമ്മറ്റി പ്രഖ്യാപിച്ചു. ഏകദിന, ടി20, ടെസ്റ്റ് പരമ്പരയ്ക്കായുള്ള മൂന്ന് ടീമുകളെയാണ് പ്രഖ്യാപിച്ചത്. വിരാട് കോഹ്ലി തന്നെ മൂന്ന് ഫോര്‍മാറ്റിലും നായ്കനാകും. പരിമിത ഓവര്‍ ഫോര്‍മാറ്റില്‍ ജസ്പ്രീത് ബുംറയ്ക്കും ഹാര്‍ദിക് പാണ്ഡ്യയ്ക്കും വിശ്രമം നല്‍കി. അവധി ആവശ്യപ്പെട്ട എംഎസ് ധോണിയെ പരിഗണിച്ചില്ല. ധോണി അറിയിച്ചതിനാൽ യുവതാരം ഋഷഭ് പന്ത് ഇന്ത്യയുടെ ഒന്നാം നമ്പർ വിക്കറ്റ് കീപ്പറായി ടീമിലെത്തി. 
 
ലോകകപ്പിലെ മോശം പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ദിനേഷ് കാര്‍ത്തിക്കിന് ടീമിൽ ഇടം പിടിക്കാനായില്ല. അതേസമയം, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡ്യെ തുടങ്ങിയവർ ടീമിലെത്തിയിട്ടുണ്ട്. ഓഗസ്ത് 3നാണ് ഇന്ത്യയുടെ പരമ്പര ആരംഭിക്കുന്നത്. 
 
ടെസ്റ്റ് ടീം
 
വിരാട് കോലി(ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ(വൈസ് ക്യാപ്റ്റന്‍), മായങ്ക് അഗര്‍വാള്‍, കെ എല്‍ രാഹുല്‍, ചേതേശ്വര്‍ പൂജാര, ഹനുമ വിഹാരി, രോഹിത് ശര്‍മ, ഋഷഭ് പന്ത്, വൃദ്ധിമാന്‍ സാഹ, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, ഇശാന്ത് ശര്‍മ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, ഉമേഷ് യാദവ്
 
ഏകദിന ടീം
 
വിരാട് കോലി(ക്യാപ്റ്റന്‍), രോഹിത് ശര്‍മ(വൈസ് ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, യുസ് വേന്ദ്ര ചാഹല്‍, കേദാര്‍ ജാദവ്, മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍, ഖലീല്‍ അഹമ്മദ്, നവദീപ് സൈനി.
 
ടി20 ടീം 
 
വിരാട് കോലി(ക്യാപ്റ്റന്‍), രോഹിത് ശര്‍മ(വൈസ് ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, ഋഷഭ് പന്ത്, ക്രുനാല്‍ പാണ്ഡെ, രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, രാഹുല്‍ ചഹാര്‍, ഭുവനേശ്വര്‍ കുമാര്‍, ഖലീല്‍ അഹമ്മദ്, ദീപക് ചഹാര്‍, നവദീപ് സൈനി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലോകകപ്പിനിടെ ഭാര്യയെ കൂടെ താമസിപ്പിച്ചു; ഇന്ത്യൻ താരം വെട്ടിൽ, കോഹ്ലിയുടെ അനുമതി പോലും വാങ്ങിയില്ല?