Webdunia - Bharat's app for daily news and videos

Install App

9 മാസം, ഇന്ത്യ പരീക്ഷിച്ചത് 7 ക്യാപ്റ്റന്മാരെ!

Webdunia
വെള്ളി, 1 ജൂലൈ 2022 (15:17 IST)
കഴിഞ്ഞ 9 മാസത്തിനിടെ ഇന്ത്യ പരീക്ഷിച്ചത് ഏഴ് ക്യാപ്റ്റന്മാരെ. പരിക്കും മത്സരങ്ങളുടെ ആധിക്യവുമാണ് ഇതിന് കാരണമായത്. ഇന്ത്യൻ നായകൻ എന്ന നിലയിൽ കോലി പിന്മാറിയതും ബി ടീം എന്ന ഓപ്ഷനുമായി ബിസിസിഐ രംഗത്തെത്തിയതുമാണ് നായകന്മാരുടെ എണ്ണം ഉയരാൻ കാരണം.
 
2021ൽ ഇന്ത്യയുടെ ശ്രീലങ്ക,വിൻഡീസ്,ന്യൂസിലൻഡ് പരമ്പരകളിൽ രോഹിത് ശർമയായിരുന്നു ഇന്ത്യൻ നായകൻ. ദക്ഷിണാഫ്രിക്കക്കെതിരെ കെ എൽ രാഹുൽ ഇന്ത്യൻ നായകനായി. ഇന്ത്യയുടെ ന്യൂസിലൻഡ് പര്യടനത്തിൽ വിരാട് കോലി ടെസ്റ്റ് ടീമിനെ നയിച്ചപ്പോൾ ഒന്നാം ടെസ്റ്റിൽ അജിങ്ക്യ രഹാനെയായിരുന്നു നായകനായത്.
 
രോഹിത് ശർമയ്ക്ക് വിശ്രമവും കെ എൽ രാഹുലിന് പരിക്കേൽക്കുകയും കൂടി ചെയ്തതോടെ ഇക്കഴിഞ്ഞ ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ റിഷഭ് പന്തായിരുന്നു ഇന്ത്യൻ നായകൻ. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയുടെ പശ്ചാത്തലത്തിൽ പന്തിന് ടെസ്റ്റ് ടീമിൽ വിളിയെത്തിയതോടെ ഇന്ത്യയുടെ അയർലൻഡ് പര്യടനത്തിൽ ഇന്ത്യ ഇറങ്ങിയത് സ്റ്റാർ ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യയുടെ നേതൃത്വത്തിൽ. ഇപ്പോഴിതാ രോഹിത് ശർമയുടെയും രാഹുലിൻ്റെയും അഭാവത്തിൽ ഇന്ത്യയുടെ ടെസ്റ്റ് ടീം നായകനായി പേസർ ജസ്പ്രീത് ബുമ്രയെ തിരെഞ്ഞെടുത്തിരിക്കുകയാണ്.
 
കൂടുതൽ താരങ്ങൾ നായകന്മാരായി എത്തുന്നത് ടീമിനെ സംബന്ധിച്ചിടത്തോളം പോസിറ്റീവാണെങ്കിലും ഇന്ത്യൻ നായകനായ രോഹിത് ശർമയും ഭാവി നായകനായ കെ എൽ രാഹുലും തുടർച്ച പരിക്കുകളിൽ വീഴുന്നത് ഇന്ത്യൻ ടീമിന് ആശങ്ക നൽകുന്നതാണ്. തുടർച്ചയായ മത്സരങ്ങളും ടീമിനെ തളർത്തുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

England vs West Indies, 1st T20I: ആദ്യ ടി20 യില്‍ ഇംഗ്ലണ്ടിനു ജയം; സെഞ്ചുറിക്കരികെ ബട്‌ലര്‍ വീണു

India A vs England Lions: കെ.എല്‍.രാഹുല്‍ കരുത്തില്‍ ഇന്ത്യ; തിളങ്ങി കരുണും ജുറലും

Royal Challengers Bengaluru: ഒരു കപ്പ് കൊണ്ട് അഞ്ച് കപ്പുള്ളവരെ പിന്നിലാക്കി; ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും മൂല്യമുള്ള ഫ്രാഞ്ചൈസിയായി ആര്‍സിബി

sabalenka vs coco gauff: ഫ്രഞ്ച് ഓപ്പണിൽ സബലേങ്കയോ കൊക്കോഗഫോ?, വനിതാ വിഭാഗത്തിൽ കന്നികിരീടം ലക്ഷ്യമിട്ട് ആദ്യ 2 റാങ്കുകാർ

പരിക്ക് തളർത്തിയില്ല, ചെഹൽ ഐപിഎല്ലിൽ കളിച്ചത് ഒടിഞ്ഞ വാരിയെല്ലുമായി, വെളിപ്പെടുത്തി ആർ ജെ മഹ്‌വാഷ്

അടുത്ത ലേഖനം
Show comments