Select Your Language

Notifications

webdunia
webdunia
webdunia
webdunia

'പ്രിയ 170-0 നിങ്ങള്‍ക്ക് നന്ദി, 152-0 ത്തിലേക്ക് വന്നതിനു'; ഇന്ത്യയെ ട്രോളിയ പാക്കിസ്ഥാന്‍ ഫാന്‍സിന്റെ ഉറക്കം കെടുത്താന്‍ '823-7' എത്തി !

ചുരുക്കി പറഞ്ഞാല്‍ 'പാക്കിസ്ഥാനിലേക്ക് വന്ന ഇംഗ്ലണ്ടിനു നന്ദി' എന്നാണ് ഈ പോസ്റ്റര്‍ കൊണ്ട് ഉദ്ദേശിച്ചിരിക്കുന്നത്

Pakistan vs England 1st Test

രേണുക വേണു

, വ്യാഴം, 10 ഒക്‌ടോബര്‍ 2024 (15:47 IST)
Pakistan vs England 1st Test

ഇംഗ്ലണ്ടിനെതിരായ മുള്‍ട്ടാന്‍ ടെസ്റ്റിനിടെ ഇന്ത്യയെ ട്രോളിയ പാക്കിസ്ഥാന്‍ ആരാധകര്‍ക്ക് സോഷ്യല്‍ മീഡിയയുടെ 'കൗണ്ടര്‍ അറ്റാക്ക്'. ആതിഥേയരായ പാക്കിസ്ഥാനെതിരെ ഇംഗ്ലണ്ട് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 823 റണ്‍സ് നേടിയതാണ് പുതിയ ട്രോളുകള്‍ക്ക് കാരണം. ഒന്നാം ഇന്നിങ്‌സില്‍ പാക്കിസ്ഥാന്‍ 556 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിങ്ങില്‍ 150 ഓവറിലാണ് ഇംഗ്ലണ്ട് 823 റണ്‍സ് അടിച്ചുകൂട്ടിയത്. ഇംഗ്ലണ്ടിനായി ഹാരി ബ്രൂക്ക് ട്രിപ്പിള്‍ സെഞ്ചുറിയും (317), ജോ റൂട്ട് ഡബിള്‍ സെഞ്ചുറിയും (262) നേടി. 
 
'സ്വന്തം നാട്ടില്‍ ഇംഗ്ലണ്ടിന്റെ കൈയില്‍ നിന്ന് ഇങ്ങനെ തല്ല് വാങ്ങാന്‍ നാണമില്ലേ' എന്നാണ് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ പാക്കിസ്ഥാനെ പരിഹസിക്കുന്നത്. നേരത്തെ മുള്‍ട്ടാന്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്ത്യയെ പരിഹസിച്ച് പാക്കിസ്ഥാന്‍ ആരാധകന്‍ ഉയര്‍ത്തിയ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പാക്കിസ്ഥാന്‍ ആരാധകര്‍ക്കു അതേ നാണയത്തില്‍ തിരിച്ചടി നല്‍കുകയാണ് ഇന്ത്യന്‍ ആരാധകര്‍ ഇപ്പോള്‍. 
 
'പ്രിയ 170-0 നന്ദി, 152-0 ത്തിലേക്ക് വന്നതിനു' എന്ന പോസ്റ്റര്‍ ആണ് മുള്‍ട്ടാന്‍ ടെസ്റ്റിനിടെ പാക്കിസ്ഥാന്‍ ആരാധകന്‍ ഉയര്‍ത്തിയത്. 2022 ട്വന്റി 20 ലോകകപ്പ് സെമി ഫൈനലില്‍ ഇംഗ്ലണ്ട് ഇന്ത്യയെ തോല്‍പ്പിച്ചതാണ് 170-0 എന്നതുകൊണ്ട് ഉദ്ദേശിച്ചിരിക്കുന്നത്. അഡ്‌ലെയ്ഡില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ നായകന്‍ ജോസ് ബട്‌ലര്‍ (49 പന്തില്‍ പുറത്താകാതെ 80), അലക്‌സ് ഹെയ്ല്‍സ് (47 പന്തില്‍ പുറത്താകാതെ 86) എന്നിവര്‍ ചേര്‍ന്ന് ഒരു വിക്കറ്റ് പോലും നഷ്ടപ്പെടാതെ ഇംഗ്ലണ്ടിനെ വിജയത്തിലെത്തിച്ചു. അന്ന് വിക്കറ്റ് നഷ്ടപ്പെടാതെ 170 റണ്‍സാണ് ഇംഗ്ലണ്ട് നേടിയത്. ഇതിനെയാണ് പാക്കിസ്ഥാന്‍ ആരാധകന്‍ പോസ്റ്ററിലെ 170-0 കൊണ്ട് അര്‍ത്ഥമാക്കിയിരിക്കുന്നത്. 
2021 ലെ ട്വന്റി 20 ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ പാക്കിസ്ഥാന്‍ ഇന്ത്യയെ തോല്‍പ്പിച്ചതാണ് 152-0 എന്നതുകൊണ്ട് ഉദ്ദേശിച്ചിരിക്കുന്നത്. ദുബായില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ടു ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ 17.5 ഓവറില്‍ പാക്കിസ്ഥാന്‍ വിക്കറ്റ് നഷ്ടപ്പെടാതെ 152 റണ്‍സ് നേടി. അന്ന് പാക്കിസ്ഥാന്‍ ഓപ്പണര്‍മാരായ മുഹമ്മദ് റിസ്വാനും ബാബര്‍ അസമും അര്‍ധ സെഞ്ചുറി നേടി പുറത്താകാതെ നിന്നു. 
 
ചുരുക്കി പറഞ്ഞാല്‍ 'പാക്കിസ്ഥാനിലേക്ക് വന്ന ഇംഗ്ലണ്ടിനു നന്ദി' എന്നാണ് ഈ പോസ്റ്റര്‍ കൊണ്ട് ഉദ്ദേശിച്ചിരിക്കുന്നത്. അതിനുള്ള മറുപടിയായി ഇന്ത്യന്‍ ആരാധകര്‍ '823-7' എന്നാണ് പാക്കിസ്ഥാന്‍ ആരാധകര്‍ക്കു മറുപടി നല്‍കുന്നത്. ലോകോത്തര ബൗളിങ് യൂണിറ്റ് ഉണ്ടായിട്ടും സ്വന്തം കാണികള്‍ക്കു മുന്നില്‍ 823 റണ്‍സ് വഴങ്ങാന്‍ നാണമില്ലേ എന്നാണ് ഇന്ത്യന്‍ ആരാധകരുടെ പരിഹാസം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Joe Root and Harry Brook: വമ്പൻ റെക്കോർഡിന് മുന്നിൽ കാലിടറി, 300 തികയ്ക്കാനാവാതെ റൂട്ട്, 317ൽ വീണ് ഹാരി ബ്രൂക്കും