Publish Date: Thu, 03 Feb 2022 (08:20 IST)
Updated Date: Thu, 03 Feb 2022 (08:24 IST)
ഓസ്‌ട്രേലിയയെ തോല്‍പ്പിച്ച് ഇന്ത്യ അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍. സെമി ഫൈനലില്‍ 96 റണ്‍സിനാണ് ഇന്ത്യ ഓസ്‌ട്രേലിയന്‍ യുവനിരയെ തോല്‍പ്പിച്ചത്. തുടക്കം മുതല്‍ ഒടുക്കം വരെ കളിക്കളത്തില്‍ ആധിപത്യം പുലര്‍ത്തുന്ന ഇന്ത്യയെയാണ് സെമി ഫൈനലില്‍ കണ്ടത്. ഫെബ്രുവരി അഞ്ചിന് നടക്കുന്ന ഫൈനലില്‍ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികള്‍. ഇന്ത്യയുടെ തുടര്‍ച്ചയായ നാലാം ഫൈനലാണിത്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങി ഇന്ത്യ ഉയര്‍ത്തിയ 291 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസ് 41.5 ഓവറില്‍ 194 റണ്‍സിന് ഓള്‍ഔട്ടായി.