Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇഷാന്തിന്റെ ‘ഗോഷ്‌ടി’ കണ്ട് സ്‌മിത്ത് അന്തംവിട്ടു; പൊട്ടിച്ചിരിയോടെ കോഹ്‌ലി - വീഡിയോ കാണാം

ഇഷാന്തിന്റെ ‘ഗോഷ്‌ടി’ കണ്ട് സ്‌മിത്ത് അന്തംവിട്ടു - വീഡിയോ കാണാം

Australia tour of India
ബംഗലൂരു , തിങ്കള്‍, 6 മാര്‍ച്ച് 2017 (15:26 IST)
ബാംഗ്ലൂര്‍ ടെസ്‌റ്റില്‍ ഓസ്‌ട്രേലിയന്‍ ക്യാപ്‌റ്റന്‍ സ്‌റ്റീവ് സ്‌മിത്തിനെതിരെ ഇന്ത്യന്‍ ബോളര്‍ ഇഷാന്ത് ശര്‍മയുടെ ഗോഷ്‌ടി സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നു.

സ്‌മിത്തിന്റെ വിക്കറ്റ് ലഭ്യമാകാതെ വന്നതിന്റെ നിരാശയില്‍ നിന്നാണ് ഇഷാന്തിന്റെ ഗോഷ്‌ടി. ഇഷാന്തിന്റെ ഒരു പന്ത് നേരിടാൻ സ്മിത്ത് ബുദ്ധിമുട്ടിയതിനു തൊട്ടുപിന്നാലെയായിരുന്നു ഭാവപ്രകടനങ്ങൾ ആരാധകര്‍ കണ്ടത്. അതേസമയം, ചിരിക്കൊപ്പം  ചെറുതായി തലയാട്ടിക്കൊണ്ട് ഇഷാന്തിന്റെ നടപടിയെ തള്ളുകയായിരുന്നു സ്‌മിത്ത്.

അതേസമയം, ബാംഗ്ലൂര്‍ ടെസ്‌റ്റിലും ഇന്ത്യ തകര്‍ച്ച നേരിടുകയാണ്. രണ്ടാം ഇന്നിംഗ്‌സില്‍ നാല് വിക്കറ്റ് നഷ്‌ടത്തില്‍ 154 റണ്‍സ് എന്ന നിലയിലാണ്. രണ്ട് ദിവസം കൂടി കളി ബാക്കിനില്‍ക്കെ വന്‍ സ്‌കോര്‍ കണ്ടെത്തിയാല്‍ മാത്രമെ ഇന്ത്യക്ക് പ്രതീക്ഷയ്‌ക്ക് വകയുള്ളു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബെംഗളൂരു ടെസ്റ്റ്: ഓസ്ട്രേലിയയ്ക്ക് 87 റൺസ് ലീഡ്, ജഡേജയ്ക്ക് ആറു വിക്കറ്റ്