Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആദ്യം മുരളി വിജയ്, ഇപ്പോള്‍ കോഹ്‌ലി; അടിക്ക് തിരിച്ചടി - ഇംഗ്ലണ്ട് വിയര്‍ക്കുന്നു

അടിക്ക് തിരിച്ചടി; ഇംഗ്ലീഷ് ടീമിനെ അടിച്ചോടിച്ച് കോഹ്‌ലിയും സംഘവും

ആദ്യം മുരളി വിജയ്, ഇപ്പോള്‍ കോഹ്‌ലി; അടിക്ക് തിരിച്ചടി - ഇംഗ്ലണ്ട് വിയര്‍ക്കുന്നു
മുംബൈ , ശനി, 10 ഡിസം‌ബര്‍ 2016 (14:35 IST)
ഇംഗ്ലണ്ടിനെതിരായ നാലം ടെസ്റ്റിൽ ഇന്ത്യ തിരിച്ചടിക്കുന്നു. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 247 റൺസെടുത്തിട്ടുണ്ട്. ഓപ്പണർ മുരളി വിജയുടെ (136) തകര്‍പ്പന്‍ സെഞ്ചുറിയുടെ ബലത്തിലാണ് ഇന്ത്യ മൂന്നാം ദിനം മുന്നേറിയത്.

വിരാട് കോഹ്‌ലി (88*), രവീന്ദ്ര ജഡേജ (24*) എന്നിവരാണ് ക്രീസില്‍. അവസാനവിവരം ലഭിക്കുമ്പോള്‍ 113 ഓവറില്‍ 6 വിക്കറ്റ് നഷ്‌ടത്തില്‍ 355 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. ഒന്നിനു 146 എന്ന നിലയിൽ മൂന്നാംദിനം ആരംഭിച്ച ഇന്ത്യ കരുതോടെയാണ് തുടങ്ങിയതെങ്കിലും നിര്‍ണായക വിക്കറ്റുകള്‍ നഷ്‌ടമായത് തിരിച്ചടിയായി.

കെ ആര്‍ രാഹുല്‍ (24), ചെതേശ്വര്‍ പൂജാര (47), കരുണ്‍ നായര്‍ (13), പാര്‍ഥീവ് പട്ടേല്‍ (15), അശ്വിന്‍ (0) എന്നിവരാണ് മറ്റ് സ്‌കോറര്‍മാര്‍. കരിയറിലെ എട്ടാമത്തെയും പരമ്പരയിലെ രണ്ടാമത്തെയും സെഞ്ചുറിയാണ് വിജയ് തികച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആവശ്യം ഗോൾ മാത്രം! ഐ എസ് എൽ ഇനി സെമി തിരയിൽ!