സ്‌പിന്‍ ചുഴലിക്കാറ്റ് ആഞ്ഞടിച്ചു; ഇംഗ്ലണ്ട് തരിപ്പണമായി - ഇത് കോഹ്‌ലിയുടെയും അശ്വിന്റെയും വിജയം

ഇംഗ്ലണ്ടിനെ അശ്വിന്‍ കറക്കി വീഴ്‌ത്തി

തിങ്കള്‍, 12 ഡിസം‌ബര്‍ 2016 (13:12 IST)
ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്‌റ്റിലും ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. ഇന്നിംഗ്‌സിനും 36 റൺസിനുമാണ് വിരാട് കോഹ്‌ലിയുടെയും സംഘത്തിന്റെയും ജയം. ജയത്തോടെ ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റ് പരമ്പര (3-0) തൂത്തുവാരി. സ്കോർ: ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്സ് 400, രണ്ടാം ഇന്നിംഗ്സ് 195. ഇന്ത്യ ഒന്നാം ഇന്നിംഗ്സ് 631.

182/6 എന്ന നിലയിൽ അവസാന ദിനം കളി തുടങ്ങിയ ഇംഗ്ലണ്ട് 195 റൺസെടുക്കുന്നതിനിടെ എല്ലാവരും പുറത്തായി. അവസാന ദിനം 13 റൺസ് മാത്രമാണ് അവര്‍ക്ക് നേടാൻ സാധിച്ചത്. രണ്ടാം ഇന്നിംഗ്‌സില്‍ ആറ് വിക്കറ്റ് നേടിയ ആർ അശ്വിന്റെ മുന്നിൽ ഇംഗ്ലീഷ് ബാറ്റിംഗ് നിര ഒരിക്കൽ കൂടി തകർന്നടിയുകയായിരുന്നു. രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റ് നേടി.

ജോ റൂട്ട് (77), ജോണി ബെയിർസ്റ്റോ (51) എന്നിവർ മാത്രമാണ് സന്ദർശക നിരയിൽ പൊരുതി നോക്കിയത്. ഇന്ത്യന്‍ ഇന്നിംഗ്‌സില്‍ എട്ടാം വിക്കറ്റിൽ കോഹ്‌ലിയും ജയന്തും ചേർന്നു നേടിയ 241 റൺസാണ് ഇന്ത്യൻ ജയത്തില്‍ നിർണായകമായത്. കോഹ്‌ലി മൂന്നാം ഇരട്ട സെഞ്ചുറി (235) കടന്നു. ജയന്ത് (104) കന്നി സെഞ്ചുറിയും സ്വന്തമാക്കി.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം കൊച്ചി, ഇത് മലയാളികളുടെ പ്രീയപ്പെട്ട മാറക്കാന