Webdunia - Bharat's app for daily news and videos

Install App

Sanju Samson: സൂപ്പര്‍ എട്ടിലും സഞ്ജുവില്ല ! അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ ഒരു മാറ്റത്തിനു സാധ്യത

ജയിച്ചു നില്‍ക്കുന്ന പ്ലേയിങ് ഇലവനില്‍ മാറ്റങ്ങള്‍ വരുത്തേണ്ട ആവശ്യമില്ലെന്നാണ് ടീം മാനേജ്‌മെന്റിന്റെ വിലയിരുത്തല്‍

രേണുക വേണു
ചൊവ്വ, 18 ജൂണ്‍ 2024 (21:09 IST)
Sanju Samson

Sanju Samson: സൂപ്പര്‍ എട്ടിലെ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിലും മലയാളി താരം സഞ്ജു സാംസണ്‍ കളിക്കില്ല. മുന്‍ മത്സരങ്ങളിലെ ബാറ്റിങ് ഓര്‍ഡറില്‍ മാറ്റം വരുത്താതെയാകും ഇന്ത്യ അഫ്ഗാനിസ്ഥാനെതിരെ ഇറങ്ങുക. റിഷഭ് പന്ത് വിക്കറ്റ് കീപ്പര്‍ ബാറ്ററായി തുടരും. യുഎസ്എയ്‌ക്കെതിരായ മത്സരത്തിലൂടെ ഫോമിലേക്ക് തിരിച്ചെത്തിയ സൂര്യകുമാര്‍ യാദവ്, ശിവം ദുബെ എന്നിവര്‍ പ്ലേയിങ് ഇലവനില്‍ തുടരും. വിരാട് കോലി തന്നെയായിരിക്കും രോഹിത് ശര്‍മയ്‌ക്കൊപ്പം ഓപ്പണ്‍ ചെയ്യുക. 
 
ഗ്രൂപ്പ് ഘട്ടത്തിലെ നാല് മത്സരങ്ങളില്‍ മൂന്നിലും ഇന്ത്യ ജയിച്ചതാണ്. ഒരു കളി മഴ മൂലം ഉപേക്ഷിച്ചു. ജയിച്ചു നില്‍ക്കുന്ന പ്ലേയിങ് ഇലവനില്‍ മാറ്റങ്ങള്‍ വരുത്തേണ്ട ആവശ്യമില്ലെന്നാണ് ടീം മാനേജ്‌മെന്റിന്റെ വിലയിരുത്തല്‍. ബാറ്റിങ്ങിലും ബൗളിങ്ങിലും പൂര്‍ണമായി നിരാശപ്പെടുത്തിക്കൊണ്ടിരിക്കുന്ന രവീന്ദ്ര ജഡേജയ്ക്കു പകരം കുല്‍ദീപ് യാദവിനെ പ്ലേയിങ് ഇലവനില്‍ ഇറക്കാനുള്ള നേരിയ സാധ്യത മാത്രമാണ് ഇപ്പോള്‍ ഉള്ളത്. 
 
സാധ്യത ഇലവന്‍: രോഹിത് ശര്‍മ, വിരാട് കോലി, റിഷഭ് പന്ത്, സൂര്യകുമാര്‍ യാദവ്, ശിവം ദുബെ, ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ/കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് ഷമി 
 
ജൂണ്‍ 20 വ്യാഴാഴ്ചയാണ് ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ മത്സരം. ഇന്ത്യന്‍ സമയം രാത്രി എട്ട് മുതല്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലും തത്സമയം കാണാം. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സഞ്ജുവിന്റെ പ്ലാനില്‍ ബട്ട്ലര്‍ക്ക് പ്രധാനസ്ഥാനം, ടീം കൈവിട്ടത് മാനേജ്‌മെന്റുമായുള്ള ബന്ധം വഷളാക്കി

സഞ്ജുവിനു പകരം ഈ മൂന്ന് താരങ്ങള്‍, ബിഗ് 'നോ' പറഞ്ഞ് ചെന്നൈ

Sanju Samson: സഞ്ജുവിനു പകരം വിലപേശല്‍ തുടര്‍ന്ന് രാജസ്ഥാന്‍; ഗെയ്ക്വാദിനെയും ജഡേജയെയും തരാന്‍ പറ്റില്ലെന്ന് ചെന്നൈ

Arjun Tendulkar: അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ വിവാഹിതനാകുന്നു; വധു സാനിയ, നിശ്ചയം കഴിഞ്ഞു

Kohli- Rohit: തിടുക്കം വേണ്ട, കോലി- രോഹിത് വിരമിക്കലിൽ നിലപാട് മയപ്പെടുത്തി ബിസിസിഐ, ഇപ്പോൾ ലക്ഷ്യം ടി20 ലോകകപ്പ് മാത്രം

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യൻ ടീമിനെ ലോകകപ്പ് നേടാൻ പ്രാപ്തമാക്കണം, പരീക്ഷണ വേദി ഏഷ്യാകപ്പെന്ന് വിരേന്ദർ സെവാഗ്

ടെസ്റ്റിൽ ഇന്ത്യയുടെ ഏറ്റവും ടെക്നിക്കലി പെർഫെക്റ്റ് ബാറ്റർ കെ എൽ രാഹുലാണ്,പ്രശംസയുമായി പൂജാര

ധോനി ആ പന്ത് ലീവ് ചെയ്തപ്പോൾ അത്ഭുതപ്പെട്ടു, എന്തായാലും ലാഭം മാത്രം: ലോക്കി ഫെർഗൂസൺ

ധോണി അനീതി കാട്ടി, വഴി ഒരുക്കിയത് വീരു പാജി: തുറന്നു പറഞ്ഞ് മനോജ് തിവാരി

Sanju Samson: കൊച്ചിക്കായി 'സഞ്ജു ഷോ' തുടരുന്നു; ട്രിവാന്‍ഡ്രത്തിന്റെ തോല്‍വിക്കു കാരണം ക്യാച്ച് കൈവിട്ടതും !

അടുത്ത ലേഖനം
Show comments