Sanju Samson, Indian Team
ടി20 ലോകകപ്പിലെ ഗ്രൂപ്പ് മത്സരങ്ങളെല്ലാം കഴിയുമ്പോള്‍ ഇന്ത്യന്‍ ടീമിനായി ഒരു മത്സരം പോലും കളിക്കാന്‍ മലയാളി താരം സഞ്ജു സാംസണായിട്ടില്ല. മുന്‍നിരയില്‍ കോലി നിരാശപ്പെടുത്തുന്നുവെങ്കിലും മൂന്നാം നമ്പര്‍ സ്ഥാനത്ത് റിഷഭ് പന്ത് മികച്ച പ്രകടനം നടത്തുന്നതാണ് സഞ്ജുവിന് തിരിച്ചടിയായിട്ടുള്ളത്. ഗ്രൂപ്പ് ഘട്ടത്തില്‍ കളിച്ച എല്ലാ മത്സരങ്ങളും വിജയിച്ചെങ്കിലും സൂപ്പര്‍ എട്ടിലെത്തുമ്പോള്‍ ഇന്ത്യന്‍ ടീമിന്റെ ബാറ്റിംഗിനെ പറ്റിയുള്ള ആശങ്കകള്‍ ശക്തമാണ്.
സൂപ്പര്‍ എട്ടില്‍ ടീമിന്റെ വിന്നിംഗ് കോമ്പിനേഷന്‍ മാറ്റാന്‍ നായകന്‍ രോഹിത് ശര്‍മ തയ്യാറാവില്ലെങ്കിലും ശിവം ദുബെയെ ഓള്‍ റൗണ്ടറായി ഇന്ത്യ പ്രയോജനപ്പെടുത്തുന്നില്ലെങ്കില്‍ സഞ്ജു സാംസണിനെ സ്‌പെഷ്യലിസ്റ്റ് ബാറ്ററായി ഇന്ത്യ കളത്തിലിറക്കണമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും മലയാളിയുമായ എസ് ശ്രീശാന്ത്. സഞ്ജുവിന് മധ്യനിരയില്‍ ബാറ്റ് ചെയ്യാനാകുമെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. ദുബെ സ്‌ട്രൈക്ക് മാറുന്നതിലാണ് ഫോക്കസ് ചെയ്യേണ്ടത്. എന്നാല്‍ അത് നടക്കുന്നില്ല. പന്തെറിയാനും ദുബെയെ ഉപയോഗിക്കുന്നില്ലെങ്കില്‍ ആ സ്ഥാനത്തില്‍ സഞ്ജുവാണ് വരേണ്ടത്.
സാഹചര്യങ്ങള്‍ക്കനുസിച്ച് കളിക്കാന്‍ സഞ്ജുവിന് സാധിക്കും. അതുപോലെ തന്നെ സ്‌കോറിംഗ് ഉയര്‍ത്താനും സഞ്ജുവിന് കഴിയും. ന്യൂയോര്‍ക്കിലോ ബാര്‍ബഡോസിലോ അതല്ലെങ്കില്‍ മറ്റേതെങ്കിലും പിച്ചിലോ ഇന്ത്യയുടെ 3-4 വിക്കറ്റുകള്‍ നേരത്തെ നഷ്ടമായാല്‍ ടീമിനെ തകര്‍ച്ചയില്‍ നിന്നും കരകയറ്റാന്‍ സഞ്ജുവിനാകും. രവീന്ദ്ര ജഡേജ,ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവരെ പോലെ ഫിനിഷര്‍ റോളില്‍ തിളങ്ങാനും സഞ്ജുവിന് സാധിക്കുമെന്നും ശ്രീശാന്ത് അഭിപ്രായപ്പെട്ടു.