പിങ്ക് പന്തിൽ കളം നിറഞ്ഞ് പേസർമാർ, സന്നാഹമത്സരത്തിൽ ഓസീസ് എ‌‌യെ എറിഞ്ഞിട്ട് ഇന്ത്യ

Webdunia
ശനി, 12 ഡിസം‌ബര്‍ 2020 (08:15 IST)
ഓസ്ട്രേലിയക്കെതിരായ പിങ്ക് ടെസ്റ്റിന് മുന്നോടിയായുള്ള ത്രിദിന സന്നാഹമത്സരത്തിൽ ഓസീസിനെ എറിഞ്ഞിട്ട് ഇന്ത്യൻ പേസ് നിര. നേരത്തെ ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 194 റൺസിന് പുറത്തായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസിനെ വെറും 108 റൺസിലാണ് ഇന്ത്യൻ ബൗളിങ് പട എറിഞ്ഞിട്ടത്.
 
മത്സരത്തിൽ ഇന്ത്യക്കായി മുഹമ്മദ് ഷമിയും നവ്‌ദീപ് സെയ്‌നിയും 3 വിക്കറ്റുകൾ വീതം നേടി. ബു‌മ്ര രണ്ടും മുഹമ്മദ് സിറാജ് ഒരു വിക്കറ്റും സ്വന്തമാക്കി. ഇന്ത്യൻ പേസ് പടയുടെ ശക്തമായ ആക്രമണം നേരിട്ട ഓസീസ് ബാറ്റിങ് നിരയിലെ നാല് പേർക്ക് മാത്രമെ രണ്ടക്കം കാണാൻ സാധിച്ചുള്ളു.
 
ഓസീസിനായി ഓപ്പണർ മാർക്കസ് ഹാരിസ് 26 റൺ‌സെടുത്തു. 32 റൺസെടുത്ത അലക്‌സ് ക്യാരിയാണ് ഓസീസ് നിരയിലെ ടോപ് സ്കോറർ. അതേസമയം ആദ്യ ഇന്നിങ്സിൽ വൻ തകർച്ചയെ നേരിട്ട ഇന്ത്യൻ ബാറ്റിങ് നിര. പത്താം വിക്കറ്റിൽ ജസ്‌പ്രീത് ബു‌മ്രയും മുഹമ്മദ് സിറാജും ചേർന്ന് നേടിയ 71 റൺസിന്റെ ബലത്തിലാണ് 194 എന്ന പൊരുതാവുന്ന സ്കോറിൽർത്തിയത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സഞ്ജുവല്ല കളിക്കേണ്ടത്, അടുത്ത മത്സരങ്ങളിലും ജിതേഷിന് അവസരം നൽകണം: ഇർഫാൻ പത്താൻ

Sanju Samson: 'സഞ്ജുവോ ഏത് സഞ്ജു?' ഇന്നും ജിതേഷിനു അവസരം, ടീമില്‍ മാറ്റമില്ല

രോഹിത്തിന്റെയും കോലിയുടെയും നിലവാരത്തിലാണ് ഇന്ത്യ ഗില്ലിനെ കാണുന്നത്, സഞ്ജുവിനോട് ചെയ്യുന്നത് അനീതിയെന്ന് ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം

ഗില്ലിനെയാണ് പരിഗണിക്കുന്നതെങ്കിൽ സഞ്ജുവിന് മധ്യനിരയിൽ സ്ഥാനം കൊടുക്കുന്നതിൽ അർഥമില്ല, തുറന്ന് പറഞ്ഞ് കെകെആർ മുൻ ടീം ഡയറക്ടർ

സുഹൃത്തെന്നാൽ ഇങ്ങനെ വേണം, മോശം സമയത്ത് സ്മൃതിക്കൊപ്പം നിൽക്കണം, ബിബിഎൽ കളിക്കാനില്ലെന്ന് ജെമീമ റോഡ്രിഗസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഫ്‌ലോവില്‍ വന്നിട്ട് പോരെ ആ ഷോട്ടെല്ലാം, സൂര്യകുമാറിന്റെ ഷോട്ട് സെലക്ഷനെ വിമര്‍ശിച്ച് ഗവാസ്‌കര്‍

എന്നെ വിശ്വസിക്കു, ഗില്ലും സൂര്യയും ലോകകപ്പിൽ തിളങ്ങും, ആത്മവിശ്വാസം പ്രകടിപ്പിച്ച് അഭിഷേക്

ഇന്ത്യയെ ജയിപ്പിച്ച ഫൈനലിലെ പ്രകടനം, വനിതാ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം നേടി ഷഫാലി വർമ്മ

റൺസ് വരുന്നില്ല എന്നെയുള്ളു, ഫോം നഷ്ടപ്പെട്ടിട്ടില്ലെന്ന് സൂര്യകുമാർ, വല്ലാത്ത ന്യായീകരണം തന്നെന്ന് സോഷ്യൽ മീഡിയ

2 മത്സരങ്ങൾക്കായി സഞ്ജുവിനെ ഓപ്പണറാക്കണ്ട, ഗിൽ തുടരട്ടെ, കാരണം വ്യക്തമാക്കി അശ്വിൻ

അടുത്ത ലേഖനം
Show comments