Select Your Language

Notifications

webdunia
webdunia
webdunia
webdunia

India vs Australia, 1st ODI Predicted 11: ഇഷാന്‍ കിഷനും ശുഭ്മാന്‍ ഗില്ലും ഓപ്പണര്‍മാര്‍, കെ.എല്‍.രാഹുലിന് ടീമില്‍ സ്ഥാനം ലഭിക്കുമോ?

India vs Australia, 1st ODI Predicted 11: ഇഷാന്‍ കിഷനും ശുഭ്മാന്‍ ഗില്ലും ഓപ്പണര്‍മാര്‍, കെ.എല്‍.രാഹുലിന് ടീമില്‍ സ്ഥാനം ലഭിക്കുമോ?
, വെള്ളി, 17 മാര്‍ച്ച് 2023 (10:52 IST)
India vs Australia, 1st ODI Predicted 11: ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഇന്ന്. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ് മത്സരം. ഉച്ചയ്ക്ക് 1.30 ന് മത്സരം ആരംഭിക്കും. സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലും മത്സരം തത്സമയം കാണാം. മൂന്ന് മത്സരങ്ങളാണ് ഏകദിന പരമ്പരയിലുള്ളത്. 
 
മാര്‍ച്ച് 19 ഞായറാഴ്ച വിശാഖപട്ടണത്ത് രണ്ടാം ഏകദിനം നടക്കും. മാര്‍ച്ച് 22 ചെന്നൈയില്‍ മൂന്നാം ഏകദിനം. ആദ്യ ഏകദിനത്തില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ കളിക്കില്ല. പകരം ഹാര്‍ദിക് പാണ്ഡ്യ ഇന്ത്യയെ നയിക്കും. പാറ്റ് കമ്മിന്‍സിന്റെ അസാന്നിധ്യത്തില്‍ സ്റ്റീവ് സ്മിത്ത് ആദ്യ ഏകദിനത്തില്‍ ഓസ്ട്രേലിയയെ നയിക്കും.
 
ശുഭ്മാന്‍ ഗില്ലും ഇഷാന്‍ കിഷനും ഓപ്പണര്‍മാരായി എത്തുമ്പോള്‍ ആരൊക്കെ മധ്യനിരയില്‍ സ്ഥാനം പിടിക്കുമെന്നാണ് ആരാധകര്‍ കാത്തിരിക്കുന്നത്. വിരാട് കോലി, സൂര്യകുമാര്‍ യാദവ്, കെ.എല്‍.രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ മധ്യനിരയില്‍ എത്താനാണ് സാധ്യത. രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, ശര്‍ദുല്‍ താക്കൂര്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവരും പ്ലേയിങ് ഇലവനില്‍ സ്ഥാനം പിടിച്ചേക്കും. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ക്രിക്കറ്റിലെ അതിസമ്പന്നൻ ഗിൽക്രിസ്റ്റെന്ന് വേൾഡ് ഇൻഡക്സ്, നിങ്ങൾക്ക് ആള് മാറിപോയെന്ന് ഗില്ലി