Select Your Language

Notifications

webdunia
webdunia
webdunia
webdunia

India vs Australia 1st ODI Predicted 11: ഇഷാന്‍ വീണ്ടും ഓപ്പണര്‍ സ്ഥാനത്തേക്ക്, രാഹുലിന് അഗ്നിപരീക്ഷ; ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യയുടെ സാധ്യത ഇലവന്‍ ഇങ്ങനെ

രോഹിത്തിന്റെ അഭാവത്തില്‍ ഇഷാന്‍ കിഷന്‍ ആയിരിക്കും ശുഭ്മാന്‍ ഗില്ലിനൊപ്പം ഓപ്പണറാകുക

India vs Australia 1st ODI Predicted 11: ഇഷാന്‍ വീണ്ടും ഓപ്പണര്‍ സ്ഥാനത്തേക്ക്, രാഹുലിന് അഗ്നിപരീക്ഷ; ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യയുടെ സാധ്യത ഇലവന്‍ ഇങ്ങനെ
, വെള്ളി, 22 സെപ്‌റ്റംബര്‍ 2023 (09:30 IST)
India vs Australia 1st ODI Predicted 11: ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഇന്ന് മൊഹാലിയില്‍. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30 നാണ് മത്സരം ആരംഭിക്കുക. മൂന്ന് മത്സരങ്ങളാണ് ഏകദിന പരമ്പരയിലുള്ളത്. ലോകകപ്പിന് മുന്നോടിയായി ഇരു ടീമുകളും കളിക്കുന്ന പ്രധാന ഏകദിന പരമ്പര കൂടിയാണ് ഇത്. കെ.എല്‍.രാഹുലാണ് ആദ്യ രണ്ട് മത്സരങ്ങളില്‍ ഇന്ത്യയെ നയിക്കുക. രോഹിത് ശര്‍മ, വിരാട് കോലി, കുല്‍ദീപ് യാദവ്, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ക്കെല്ലാം ആദ്യ രണ്ട് ഏകദിന മത്സരങ്ങളില്‍ വിശ്രമം അനുവദിച്ചിട്ടുണ്ട്. 
 
രോഹിത്തിന്റെ അഭാവത്തില്‍ ഇഷാന്‍ കിഷന്‍ ആയിരിക്കും ശുഭ്മാന്‍ ഗില്ലിനൊപ്പം ഓപ്പണറാകുക. സ്പിന്നറായി രവിചന്ദ്രന്‍ അശ്വിന്‍ ടീമില്‍ ഇടം പിടിക്കും. 
 
സാധ്യത ഇലവന്‍: ശുഭ്മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍, തിലക് വര്‍മ, കെ.എല്‍.രാഹുല്‍, സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, ശര്‍ദുല്‍ താക്കൂര്‍, രവിചന്ദ്രന്‍ അശ്വിന്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് 
 
സെപ്റ്റംബര്‍ 24, 27 ദിവസങ്ങളിലാണ് ശേഷിക്കുന്ന രണ്ട് ഏകദിനങ്ങള്‍. സ്‌പോര്‍ട്‌സ് 18 ചാനലിലും ജിയോ സിനിമാസിലും മത്സരങ്ങള്‍ തത്സമയം കാണാം. പാറ്റ് കമ്മിന്‍സാണ് ഓസ്‌ട്രേലിയയെ നയിക്കുന്നത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

India vs Australia 1st ODI: ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം, കെ.എല്‍.രാഹുല്‍ നയിക്കും