India vs Australia, 1st Test: 'ബുംറ സീന്‍ മോനേ..' ഒന്നാം ഇന്നിങ്‌സില്‍ ആതിഥേയര്‍ 104 നു ഓള്‍ഔട്ട്
നായകന്‍ ജസ്പ്രിത് ബുംറയാണ് ഓസ്‌ട്രേലിയയുടെ നടുവൊടിച്ചത്
India vs Australia, 1st Test: ഓസ്‌ട്രേലിയന്‍ കാണികളുടെ മുന്നില്‍വെച്ച് ആതിഥേയരുടെ വായയടപ്പിച്ച് ഇന്ത്യന്‍ നായകന്‍ ജസ്പ്രിത് ബുംറ. പെര്‍ത്ത് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ 104 റണ്‍സിനു പുറത്ത്. ഇന്ത്യക്ക് ഒന്നാം ഇന്നിങ്‌സില്‍ 46 റണ്‍സ് ലീഡ്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 150 ന് ഓള്‍ഔട്ട് ആയിരുന്നു.
നായകന്‍ ജസ്പ്രിത് ബുംറയാണ് ഓസ്‌ട്രേലിയയുടെ നടുവൊടിച്ചത്. 18 ഓവറില്‍ 30 റണ്‍സ് മാത്രം വഴങ്ങി ബുംറ വീഴ്ത്തിയത് അഞ്ച് വിക്കറ്റുകള്‍. ടെസ്റ്റില്‍ 11-ാം തവണയാണ് ബുംറ അഞ്ച് വിക്കറ്റ് സ്വന്തമാക്കുന്നത്. ഹര്‍ഷിത് റാണ 15.2 ഓവറില്‍ 48 വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് സിറാജിനു രണ്ട് വിക്കറ്റ്.
112 പന്തുകള്‍ നേരിട്ട് 26 റണ്‍സ് നേടിയ മിച്ചല്‍ സ്റ്റാര്‍ക്കാണ് ഓസ്‌ട്രേലിയയുടെ ടോപ് സ്‌കോറര്‍. അലക്‌സ് ക്യാരി 31 പന്തില്‍ 21 റണ്‍സെടുത്തു. ഉസ്മാന്‍ ഖവാജ (19 പന്തില്‍ എട്ട്), നഥാന്‍ മക്‌സ്വീനി (13 പന്തില്‍ 10), മര്‍നസ് ലബുഷെയ്ന്‍ (രണ്ട്), സ്റ്റീവ് സ്മിത്ത് (പൂജ്യം), ട്രാവിസ് ഹെഡ് (13 പന്തില്‍ 11), മിച്ചല്‍ മാര്‍ഷ് (19 പന്തില്‍ ആറ്) എന്നിവരെല്ലാം നിരാശപ്പെടുത്തി.